സംസ്ഥാനത്ത് 14 പേർക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്ത് 14 പേർക്കുകൂടി സിക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 15 ആയി. നഗരസഭാ പരിധിയിൽ താമസിച്ചിരുന്ന പാറശ്ശാല സ്വദേശിനിയായ 24 കാരിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇതിനൊപ്പം പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ അയച്ച 19 സാമ്പിളുകളിൽ 13 എണ്ണത്തിൽ സിക വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചതിൽ ഭൂരിഭാഗവും. പനിയുടെ കാരണം തേടിയുള്ള പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകൾ ആണ് സിക വൈറസ് ബാധയ്ക്ക് കാരണം. 1947ൽ ഉഗാണ്ടയിലെ സിക വനാന്തരങ്ങളിൽ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായികണ്ടെത്തിയത്. കോവിഡ് വൈറസോളം അപകടകാരി അല്ലെങ്കിലും ഗർഭിണികളിൽ സിക സാരമായി ബാധിക്കാറുണ്ട്. എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment