ജനകീയ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു

മലപ്പുറം: പെട്രോളിയം വില അന്യായമായി വർധിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന നയത്തിനെതിരെ എ.ഐ.സി.സി ആഹ്വനം ചെയ്ത രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും ജനകീയ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു.

വിവിധ പെട്രോൾ പമ്പുകളിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, യു മണി,ഷബാബ് വക്കരത്,അലി എൻ,കെ ടി ബാപ്പു, പാറമ്മൽ മുസ്തഫ,കെ കൃഷ്ണൻ, വത്സൻ ബാബു,നൗഫൽ പാലാറ,മുസ്തഫ റഹൂഫ്,കൗൺസിലർ മാരായ കെ വി ശൈലജ, സുബിത രാജൻ, കെ ടി റസാഖ്, ഹമീദ് ടി പി, മുബാറക്, ഷാഫി കെ കെ, അൻവർ സാദത്, അസറുദ്ധീൻ, എന്നിവർ നേത്ര്വതം നൽകി.

Related posts

Leave a Comment