പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും താൻ രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമെന്ന് സിദ്ധു

ന്യൂഡല്‍ഹി: ഒരു പോസ്റ്റും ഇല്ലെങ്കിലും ഞാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കു​െമാപ്പം തുടരുമെന്ന്​ പഞ്ചാബ്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ നവജ്യോത്​ സിങ്​ സിദ്ധു. ഇന്നുള്ള ട്വീറ്റിലൂടെയാണ്​ സിദ്ധു തന്‍റെ നിലപാട്​ വ്യക്തമാക്കിയത്​.

”ഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്​ത്രിയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തും. പദവി ഉണ്ടെങ്കിലും പദവി ഇല്ലെങ്കിലും ഞാന്‍ രാഹുല്‍ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം നില്‍ക്കും. എന്നെ തോല്‍പിക്കാന്‍ എല്ലാ നെഗറ്റീവ്​ ശക്തികളും ഒരുമിച്ചാലും കുറച്ച​ു പോസിറ്റീവ്​ ഊര്‍ജം മാത്രം മതി പഞ്ചാബിനും പഞ്ചാബികള്‍ക്കും വിജയിക്കാന്‍” -സിദ്ധു ട്വീറ്റ്​ ചെയ്​തു.

Related posts

Leave a Comment