സിദ്ദിഖ് കാപ്പന് തീവ്രവാദ ബന്ധമുണ്ടെന്ന് യു.പി പോലീസ് ; കാപ്പനെതിരെ 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

യു.പി യിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായുള്ള കുറ്റപത്രം യു.പി പോലീസ് സമർപ്പിച്ചു . 5000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു . യു.പി യിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കോലപെടുത്തിയ കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് കാപ്പൻ അറസ്റ്റിലായത് .

കാപ്പന് തീവ്രവാദ ബന്ധമുണ്ടെന്നും ഉത്തരവാദപ്പെട്ട ഒരു മാധ്യമ പ്രവർത്തകനെ പോലെയല്ല കാപ്പൻ പെരുമാറിയത് എന്നും യു.പി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു .കാപ്പൻ മലയാളത്തിൽ എഴുതിയ 36 ലേഖനങ്ങളിലെ പ്രസക്ത ഭാഗങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊവിഡ്, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, ഡൽഹി കലാപം, അയോധ്യയിലെ രാമക്ഷേത്രം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളുടെ വിശദാംശങ്ങളാണ് കുറ്റപത്രത്തിലുള്ളത്.കൂടാതെ രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ഷർജീൽ ഇമാമിനെക്കുറിച്ച്‌ എഴുതിയ ലേഖനത്തിന്റെ കാര്യവും പരാമർശിച്ചിട്ടുണ്ട്.

‘ കാപ്പന്റെ ലേഖനങ്ങൾ പലതും മുസ്‌ലിം വികാരത്തെ പ്രകോപിപ്പിക്കുന്നതും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതുമാണ് . മലയാള മാധ്യമങ്ങളിൽ ഹിന്ദുവിരുദ്ധ ലേഖനങ്ങൾ സിദ്ദീഖ് കാപ്പൻ എഴുതിയിട്ടുണ്ട് , പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു .ഹാത്രാസിൽ ഭരണകൂടത്തിനെതിരെ ജനക്കൂട്ടത്തെ ഇളക്കിവിടാൻ കാപ്പനും അറസ്റ്റിലായ റഹ്‌മാനും ശ്രെമിച്ചിരുന്നു ,ഇത് രണ്ട് ദൃക്സാക്ഷികൾ സമ്മതിച്ചിട്ടുണ്ട് .’ കുറ്റപത്രത്തിൽ പറയുന്നു .

എന്നാൽ പോലീസ് വാദങ്ങളെല്ലാം കാപ്പന്റെ അഭിഭാഷകൻ തള്ളി .ഹാത്രാസ് സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് കാപ്പൻ അറസ്റ്റിലായതെന്നും ഹാത്രാസിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നും അഭിഭാഷകൻ വാദിച്ചു.

Related posts

Leave a Comment