Connect with us
48 birthday
top banner (1)

Kerala

മഞ്ഞുമ്മലിൽ നിന്നും പൂക്കോട്ടെക്കെത്തുമ്പോൾ; വൈകാരിക കുറിപ്പുമായി ജ്യോതിലക്ഷ്മി

Avatar

Published

on

കൊച്ചി: വയനാട് പൂക്കോട്ട് വെറ്റിനറി സർവകലാശാലയിൽ സിദ്ധാർത്ഥന് ഉണ്ടായ അനുഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം തന്നെ ഈയടുത്ത് പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ചിത്രം വലിയ ജനപ്രീതി ആർജിച്ച് മുന്നോട്ടു പോവുകയാണ്. ചിത്രത്തിലെ സൗഹൃദത്തിന്റെയും സിദ്ധാർഥൻ പഠിച്ച ക്യാമ്പസിലെ സൗഹൃദത്തിന്റെയും ആഴം പരിശോധിക്കുകയാണ് ജ്യോതിലക്ഷ്മി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
inner ad

മഞ്ഞുമ്മലിൽ നിന്നും പൂക്കോട്ടെക്കെത്തുമ്പോൾ! എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ ഗ്രാമത്തിൽ നിന്നും, പതിനെട്ടിനും ഇരുപത്തിരണ്ടിനും (18-22) ഇടയിൽ മാത്രം പ്രായമുള്ള, സുഹൃത്തുക്കളായ പതിനൊന്ന് യുവാക്കൾ,പതിനേഴ് വർഷങ്ങൾക്കുമുൻപ് കൊടൈക്കനാലിലേക്ക് ഒരു യാത്ര പോയിരുന്നു. സാധാരണമായ് അവസാനിക്കേണ്ടിയിരുന്ന ആ യാത്ര പതിനേഴ് വർഷങ്ങൾക്കിപ്പുറവും അസാധാരണമായ് നിലനിൽക്കുന്നു എങ്കിൽ, അതിന് കാരണമായത് “സൗഹൃദം” എന്ന അമൂല്യമായ മൂന്നക്ഷരത്തിന്റെ ആഴം മാത്രമല്ല , മനുഷ്യത്വം, കർത്തവ്യബോധം, ഒരുമ തുടങ്ങി വാക്കുകളിൽ ഓർക്കുകയും പ്രവർത്തികളിൽ നാം മനപ്പൂർവം ഉപേക്ഷിച്ചു കളയുകയും ചെയ്യുന്ന ചിലതുകളുടെയും കൂടി ആകെത്തുകയാണ്.അന്നോളം ജീവനോടെ ആരും പുറത്തുവന്നിട്ടില്ലാത്ത “ചെകുത്താന്റെ അടുക്കള”യിൽ നിന്നും ജീവനോടെ പുറത്തുവന്ന ഒരേ ഒരാൾ ” സുഭാഷ്” അതിന് കാരണമായത് “കുട്ടേട്ടൻ എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന, കൂട്ടത്തിലെ മുതിർന്നവനായ 22 വയസ്സുകാരൻ സിജു ഡേവിഡും, ബാക്കി ഒൻപതുപേരുടെ നിശ്ചയദാർഢ്യവും. പ്രത്യേകിച്ച് ഒന്നും അവകാശപ്പെടാനില്ലാത്ത വെറും സാധാരണക്കാരായ പതിനൊന്ന് മാതാപിതാക്കളുടെ കുട്ടികൾ. കളിച്ചും, ഉരുണ്ടുവീണും, മുട്ട്പൊട്ടിയും, നീറ്റലൂതിയും ആ പ്രായത്തിലെ കുട്ടികളുടെ എല്ലാ കുരുത്തക്കേടുകളും കാട്ടിനടന്നിരുന്നവർ. അവർ ഇന്നും അതേ സൗഹൃദത്തോടെ ഒരുമിച്ച് .. എന്തൊരു നിറവാണ് ആ കാഴ്ചയ്ക്ക്.അവിടെ നിന്നും പൂക്കോട് വെറ്ററിനറി കോളേജിൽ എത്തുമ്പോൾ കാഴ്ച മാറുകയാണ്. ഏകദേശം ഇതേ പ്രായത്തിലുള്ള പതിനെട്ട് കുട്ടികൾ. ഒരുവിധം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ നിന്നും വരുന്നവർ, വീട്-സ്ക്കൂൾ – ട്യൂഷൻ- സഹപാഠികൾ- പഠിത്തം എന്ന മധ്യവർഗ്ഗ സമൂഹത്തിന്റെ സൈക്കിൾ മാറ്റമില്ലാതെ പാലിച്ചുപോന്നവർ. ശരാശരിയിലും മിടുക്കൻമാരായ് പഠിച്ചുവന്നവർ, പതിനായിരങ്ങൾ എഴുതുന്ന പ്രവേശനപരീക്ഷയെഴുതി, യോഗ്യതനേടി വെറ്റിനറി കോളേജിൽ എത്തിയവർ. തങ്ങളിൽ ഒരുവനെ ദിവസങ്ങളോളം അതിക്രൂരമായ് പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിയിടാൻ കാരണക്കാരായ ഇവരിൽ എവിടെയാണ് സൗഹൃദം, മാനവികത, മനുഷ്യത്വം തുടങ്ങിയ മാനുഷിക മൂല്യങ്ങളെ നാം തിരയേണ്ടത്? ഒരുമിച്ച് ഒരേ ക്ളാസിൽ പഠിക്കുന്നവർ, ഒരേ മുറിയിൽ ഉറങ്ങുന്നവർ, മരണപ്പെട്ടവന്റെ അമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം ഒരുമിച്ച് ആസ്വദിച്ച് കഴിച്ചവർ.. വീട്ടിലേക്ക് പോയവനെ പാതിവഴിയിൽവെച്ച് യാത്രമുടക്കി തിരികെ ഹോസ്റ്റലിലേക്ക് എത്തിച്ച, മരണത്തിലേക്ക് തള്ളിയിട്ട ആ ഫോൺ കോൾ.. ഉറ്റ സുഹൃത്തിന്റേതായിരുന്നു.. അവനെ മൃഗീയമായ് മർദ്ദിച്ചവരിൽ പലരും അവന്റെ തോളിൽ കയ്യിട്ട് നടന്നവരായിരുന്നു.. ഏത് വാക്കുകൾ കൊണ്ടാണ് ഈ ക്രൂരതയെ വിശേഷിപ്പിക്കുക? മൃഗിയം? പൈശാചികം..? ഒരു ഭാഷയിലും ഈ ക്രൂരതയ്ക്ക് വാക്കുകളില്ല.

താലിബാനിസം എന്ന്, മുഖം ചുളിപ്പിച്ച് പരിഷ്കൃത സമൂഹമെന്ന് നടിക്കുന്ന നമ്മൾ പറയാറുള്ള ആ ആൾക്കൂട്ടവിചാരണയും ശിക്ഷാവിധിയുംപോലും ഇതിനൊപ്പം എത്തില്ല… ഈ പ്രായത്തിലുള്ള കുട്ടികൾക്ക് , കൈ വിറയ്ക്കാതെ, കുറ്റബോധമില്ലാതെ, സ്വബോധത്തിൽ ഇങ്ങനെയൊക്കെ പ്രവർത്തിക്കുവാൻ സാധിച്ചത് ? സിദ്ധാർത്ഥുമായ് ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ വിരോധം ഇവരിലാർക്കെങ്കിലും ഉള്ളതായ് ഇതുവരെയും അറിവില്ല… ചിലയിടങ്ങളിൽ പറഞ്ഞുകേൾക്കും പോലെ പ്രണയവുമായ് ബന്ധപ്പെട്ട് വിഷയമുണ്ട് എന്ന് തന്നെയിരിക്കട്ടെ, പരിഹാരമാർഗ്ഗം ഇതായിരുന്നുവോ? തുല്യതയും, സ്ത്രീ സ്വാതന്ത്ര്യവും അവകാശപ്പെടുന്ന ഒരു പരിഷ്കൃത സമൂഹത്തിൽ, കൂടെയുള്ള വിദ്യാർത്ഥിനിക്ക് പ്രശ്നമുണ്ടായാൽ , സ്വയം പരിഹരിക്കാൻ അറിയില്ല എങ്കിൽ, വിഷയം പരിഹരിക്കേണ്ടതിന് സ്ഥാപനത്തിലെ നിയമപരമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുവാൻ ആ വിദ്യാർത്ഥിനിയെ സഹായിക്കുകയല്ലേ വേണ്ടത് ? പകരം, പെൺകുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന വല്യേട്ടൻമാരായ് ആരാണ് ഇവരെ നിയമിച്ചത്?നൂറിലധികം വിദ്യാർത്ഥികൾ ഒരെതിർ ശബ്ദംപോലും പുറപ്പെടുവിക്കാതെ, ഈ ക്രൂരതയുടെ കാഴ്ചക്കാരായി നിന്നിരുന്നു എന്നത് കൂടി അറിയുമ്പോഴാണ് ഭീകരത കൂടുതൽ വ്യക്തമാകുന്നത്. ഭയമോ അതോ, മനുഷ്യത്വം കൈമോശംവന്ന പ്രത്യേകതരം മാനസികാവസ്ഥയോ? എന്തായിരുന്നു കാഴ്ചക്കാരായി നിന്ന ആ കുട്ടികൾക്ക് സംഭവിച്ചത്? വെറുതെ തള്ളിക്കളയണ്ട ഒരു വിഷയമല്ലത്. അതീവ ഗൗരവമുള്ള, മനസ്സിലാക്കി പരിഹാരം കാണേണ്ട വിഷയമാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് കുട്ടികൾ ആൾക്കൂട്ടവിചാരണ നടത്തിയും, ശിക്ഷ വിധിച്ചും, നടപ്പാക്കിയും പരിഹരിച്ചുകൊള്ളും എന്നതാണോ ഇന്നിൽ ക്യാമ്പസിന്റെ നിയമം? എങ്കിൽ അത്തരം ക്യാമ്പസുകളിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ശമ്പളം വാങ്ങുന്നവരുടെ ആവശ്യമുണ്ടോ? ആരെ വിശ്വസിച്ചാണ് നമ്മൾ നമ്മുടെ കുട്ടികളെ ക്യാമ്പസുകളിലേക്ക് അയക്കേണ്ടത്? എന്ത് സുരക്ഷിതത്വമാണ് അവർക്കവിടെയുള്ളത് ? “സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം” മാനുഷികമൂല്യങ്ങൾ പുലർത്തുന്ന ഒരു പുരോഗമനസമൂഹം പ്രാണനെന്നോണം നെഞ്ചോട് ചേർത്തു പിടിക്കുന്ന മൂന്ന് വാക്കുകൾ.

Advertisement
inner ad

ഒരു തലമുറ വ്യക്തതയുള്ള ആദർശങ്ങളിലൂന്നി, കൃത്യമായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ഇടം.” രാഷ്ട്രീയം” എന്നാൽ എന്ത് ? എന്ന കൃത്യമായ അവബോധമോ , ലക്ഷ്യമോ , ദിശാബോധമോ, ആദർശമോ ഒന്നുമറിയാതെ, ഒന്നുമില്ലാതെ പ്ളസ് ടൂ വരെയുള്ള തങ്ങളെ അടച്ചിട്ട ക്ളാസ്മുറികളിൽ നിന്നും, വീടുകളിൽ നിന്നും ഒരു ദിനം പൊടുന്നനെ ക്യാമ്പസിന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരുന്ന കുട്ടികൾ, ആ സ്വാതന്ത്ര്യത്തിന്റെ പരിധികൾ കൂട്ടാനുള്ള വഴിയാണ് അവരിൽ ഭൂരിഭാഗംപേർക്കും ക്യാമ്പസ് രാഷ്ട്രീയം. അവരുടെ കൈകളിലേയ്ക്ക് അവരെയറിയാതെ വച്ചുകൊടുക്കുന്ന കൊടികൾ… നാവുകളിലേക്ക് തിരുകിക്കൊടുക്കുന്ന മുദ്രാവാക്യങ്ങൾ… യാതൊരുൾബോധവുമില്ലാതെ അവരതേറ്റ് വിളിക്കുന്നതിനെയാണോ വിദ്യാർത്ഥി രാഷ്ട്രീയം എന്ന് പറയുന്നത്? മഞ്ഞുമ്മൽ ബോയ്സിൽ നിന്നും പൂക്കോട്ട് ബോയ്സിലേക്കുള്ള ദൂരം ഒരു ദിവസംകൊണ്ട് സംഭവിച്ചതല്ല!

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പെൻഷൻകാരുടെ ആയുസ്സ് അറ്റുപോകണമെന്ന് മന്ത്രിയും, അറുപതിനായിരം തസ്തിക വെട്ടിക്കുറയ്ക്കാൻ ധനകാര്യവകുപ്പും

സിവിൽ സർവ്വീസിനെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കുമെന്ന്; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന മന്ത്രിയുടെ വിവാദ പ്രസംഗം സാംസ്കാരിക കേരളത്തോടുള്ള അവഹേളനമാണെന്നും മന്ത്രി വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisement
inner ad

ഓഫീസ് അറ്റന്റന്റ്/ ടൈപ്പിസ്റ്റ്/ഡ്രൈവർ തുടങ്ങി അറുപത്തിനായിരത്തിലധികം തസ്തികകൾ ഇല്ലാതാക്കുന്നു. ഇത് അഭ്യസ്തവിദ്യരായ യുവതയെ വഞ്ചിക്കുന്ന നടപടിയാണ്. പി.എസ്.സിയുടെ മത്സര പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽപ്പെട്ട് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ സർക്കാർ ജോലിയെന്ന പ്രതീക്ഷയുടെ കടയ്ക്കൽ കത്തി വെച്ചിരിക്കുകയാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നെവെന്നു പറയുമ്പോൾ അരയും തലയും മുറുക്കി ഇറങ്ങുന്ന ഇടത് യുവജന സംഘടനകളെ ഇപ്പോൾ കാണാനില്ല. കേരളത്തിന്റെ സർക്കാർ ഓഫീസുകൾ കമ്മ്യൂണിസ്റ്റുകാർക്ക് യഥേഷ്ടം വിഹരിക്കാൻ തുറന്നിട്ടുകൊടുക്കുകയാണ്.
ജോലിക്ക് വേതനവും വിരമിച്ച ജീവനക്കാർക്ക് പെൻഷനും ലോകമെമ്പാടും അംഗീകരിച്ചതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്നും പിൻവാങ്ങാനുള്ള സകല തന്ത്രവും പയറ്റുന്ന ഭരണകൂടം ഇപ്പോൾ മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയെ ഉപയോഗിച്ച് തന്നെ പെൻഷനായ ജീവനക്കാരെ അപഹസിക്കുകയാണ്. ഇത് തിരുത്തിയെ മതിയാവൂ.

ജീവനക്കാരുടെ ശമ്പളവും പെൻഷനും അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സിവിൽ സർവീസിലെ അടിസ്ഥാന തസ്തികകളായ ഓഫീസ് അറ്റൻഡന്റിന്റെയും ടൈപ്പിസ്റ്റുമാരുടേയും തസ്തികകളിൽ ഇനി സ്ഥിര നിയമനം വേണ്ട കരാറടിസ്ഥാനത്തിലുള്ള നിയമനം മാത്രം മതി എന്ന് ഉത്തരവിറക്കിയത്. വിരമിച്ച ഐ.എ.എസുകാരെയും ഐ.പി.എസുകാരെയും ഉന്നത തസ്തികകളിൽ നിയമിച്ച് അവർക്ക് ശമ്പളവും പെൻഷനും നൽകുന്ന സർക്കാരാണ് താഴെത്തട്ടിൽ ഉള്ള തസ്തികകൾ ഇല്ലാതാക്കാനായി ഭരണപരിഷ്കാര കമ്മീഷനെ കൂട്ടുപിടിക്കുന്നത്. സിവിൽ സർവീസ് ഡൗൺ സൈസ് ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ഇ-ഓഫീസ് നടപ്പിൽ വന്നതോടെ ജീവനക്കാരുടെ ആവശ്യമില്ല എന്ന തൊടു ന്യായമാണ് സർക്കാർ ഇതിനായി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഭരണ സൗകര്യത്തിനായുള്ള ക്രമീകരണം മാത്രമാണ് ഇ-ഓഫീസ് എന്നതും നിലവിലുള്ള ജോലിഭാരത്തിൽ ഇത് വ്യത്യാസം വരുത്തുന്നില്ല എന്നതും സർക്കാർ അംഗീകരിക്കാൻ തയ്യാറാവുന്നില്ല. ഡാറ്റ എൻട്രി ക്ലർക്ക്മാർ തന്നെ ചെയ്യുന്നു എന്ന വിവക്ഷയിലാണ് ടൈപ്പിസ്റ്റ് തസ്തികയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. എന്നാൽ എല്ലാ വകുപ്പുകളിലും ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ ഡാറ്റാ എൻട്രിയുടെ പ്രാധാന്യം വർധിക്കുകയാണ് ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ട ജോലികൾ ചെയ്ത് തീർക്കുന്നതിനിടെ ക്ലർക്ക്മാർക്ക് ഡാറ്റ എൻട്രി കൂടി സമയബന്ധിതമായി ചെയ്യാൻ കഴിയില്ല. ഫലത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ വൈകിപ്പിക്കുക എന്നത് മാത്രമേ ഇതിലൂടെ സാധ്യമാകുകയുള്ളൂ. എന്തിനും ഏതിനും കരാർ നിയമനമാണ് പരിഹാരമാർഗമായി സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പി.എസ്.സി യേയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംവരണ തത്വങ്ങളും വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കാതെ കുടുംബശ്രീയുടെ മറവിൽ പാർട്ടി നിയമനവും കരാർ നിയമനവും നടത്താനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും. ഇത് സിവിൽ സർവീസ് സ്വകാര്യവൽക്കരണത്തിലേക്കുള്ള ആദ്യ ഘട്ടമാണ് എന്നതിൽ സംശയമില്ല.

Advertisement
inner ad

ഇന്ത്യയിലെ തന്നെ ഏറ്റവും അധികം അഭ്യസ്തവിദ്യർ തൊഴിൽരഹിതരായുള്ള സംസ്ഥാനത്ത് അവസരം ഇല്ലാതാക്കി മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള കരാർ നിയമനങ്ങൾ അംഗീകരിക്കാനാവില്ല. ടൈപ്പിസ്റ്റ് തസ്തികയും ഓഫീസ് അറ്റൻഡ് തസ്തികയും സിവിൽ സർവീസിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അത് നിർത്തലാക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കും. ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ പ്രസ്താവന മന്ത്രി തിരുത്തണമെന്നും തസ്തികകൾ നിർത്തലാക്കി കൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വി.എസ് രാഘേഷ് അധ്യക്ഷത വഹിച്ചപരിപാടയിൽ ആർ.എസ്. പ്രശാന്ത് കുമാർ, അരുൺ ജി ദാസ്, ജോർജ്ജ് ആന്റണി, ഷൈൻകുമാർ ബി.എൻ , ലിജു എബ്രഹാം, എൻ.വി. വിപ്രേഷ്കുമാർ, റെനി രാജ് എന്നിവർ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

Published

on

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച്‌ അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ

Continue Reading

Featured

ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Featured