Connect with us
inner ad

Kerala

സിദ്ധാർഥന്റേത് ആൾകൂട്ടക്കൊലപാതകം, ഉന്നതതല അന്വേഷണം വേണം; ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തെ കേവലം റാഗിങ്ങിന്റെ ഭാഗമായി മാത്രം കാണാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. വയനാട് എസ് പിയോട് സംസാരിച്ചതനുസരിച്ച് സെക്ഷൻ 306 പ്രകാരം റാഗിങ്ങ് കാരണമുള്ള മരണം അല്ലെങ്കിൽ പ്രേരണയുടെ അടിസ്ഥാനത്തിലുള്ള ആത്മഹത്യ എന്നുള്ളതാണ് കുറ്റമായി എഫ് ഐ ആറിൽ വെച്ചിട്ടുള്ളത്. വാസ്തവത്തിൽ ഇതൊരു ആൾക്കൂട്ട കൊലപാതകം തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു. സിദ്ധാർത്ഥനെ വളരെ മൃഗീയമായി പീഡിപ്പിച്ചിട്ടുമുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ മനസ്സിലാവും അതിഭീകരമായ മർദ്ദനം സിദ്ധാർഥിന് ഏറ്റിട്ടുണ്ടെന്നുള്ളത്. എസ്എഫ്ഐ ഗുണ്ടകളാണ് ഇത് മുഴുവൻ ചെയ്തിട്ടുള്ളത്. അപ്പോൾ അവരെ സംരക്ഷിക്കാനുള്ള നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ല. യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവൻ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. കോളേജിലെ ഡീൻ ഉൾപ്പെടെയുള്ളവർക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. ഡീൻ മിണ്ടാതിരിക്കുകയാണ്. എന്തുകൊണ്ട് ഡീനിനെ ചോദ്യം ചെയ്യുന്നില്ല? എന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയമാണ് നടക്കുന്നത്. അവർക്കിഷ്ടമില്ലാത്ത കുട്ടികളെ മുഴുവൻ അടിച്ചമർത്തി കൊല്ലുകയാണ്. അതുപോലെ ഭീകരമായി മർദ്ദിക്കുകയും, റാഗ് ചെയ്യുകയുമാണ്. ഇപ്പോൾ നിരവധി കേസുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്തു തോന്നിവാസവും എസ്എഫ്ഐക്കാർ ആണെങ്കിൽ കാണിക്കാം. ഇത് ചോദിക്കാനും പറയാനും ആരുമില്ല. ഗുണ്ടാ സംഘങ്ങൾ ആയിട്ടും കൊലപാതക സംഘങ്ങൾ ആയിട്ടും എസ്എഫ്ഐ പ്രവർത്തിക്കുന്നു. എല്ലാ കോളേജിലും എസ്എഫ്ഐ ഗുണ്ടകളുടെ നേതൃത്വത്തിലുള്ള കൊലപാതകം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ഗവൺമെന്റും പോലീസും കൂട്ട് നിൽക്കുകയാണ്. ഇത് അവസാനിപ്പിച്ചേ മതിയാവൂ. അല്ലെങ്കിൽ നമ്മുടെ കുട്ടികളുടെ ഭാവി ഇരുൾ അടഞ്ഞതായി മാറുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇത്ര ഭീകരമായ രീതിയിൽ ഈ കുട്ടിയെ മർദ്ദിച്ചതിന്റെ കാരണം മനസ്സിലാകുന്നില്ല. പാവപ്പെട്ട കുടുംബത്തിലെ നല്ല മിടുക്കനായ ഒരു കുട്ടിയായിരുന്നു സിദ്ധാർഥ്. അതുകൊണ്ട് ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ശക്തമായി തന്നെ അന്വേഷണം മുന്നോട്ടു പോകണം. സിദ്ധാർഥന്റെ നെടുമങ്ങാടെ വസതിയിലെത്തി മാതാപിതാക്കളെ കണ്ട് സംസാരിച്ചു. ഐ.ജി കുറയാത്ത ഉദ്യേഗസ്ഥനെ കൊണ്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നത് വരെ അതിനുള്ള പോരാട്ടവുമായി ഞങ്ങൾ മുന്നോട്ടു പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

പിണറായിയുടെ സ്ഥാനാർത്ഥി ആനിയോ സുരേന്ദ്രനോ…? രേവന്ത് റെഡ്ഡി

Published

on

കൽപ്പറ്റ: വയനാട്ടിൽ പിണറായിയുടെ സ്ഥാനാർഥി ആനി രാജയാണോ അതോ കെ.സുരേന്ദ്രനാണോയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വയനാട്ടിൽ പിണറായി വിജയനാണ് കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്നിലെന്നാണ് ഞാൻ മനസിലാക്കുന്നത്. തന്റെയും കുടുംബത്തിന്റെയും അഴിമതികേസുകളിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ മോദിയുമായി സന്ധി ചെയ്‌തിരിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
യു.ഡി.എഫിന്റ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻറെ മകൾ പോലും അഴിമതിയിൽ പങ്കാളിയാകുന്നതാണ് നമ്മൾ കാണുന്നത്.

പിണറായിയും കുടുംബവും സ്വർണ്ണക്കടത്ത് കേസിൽ വരെ പങ്കാളികളാണ്. എന്നാൽ ഇ ഡി യും ആദായ നികുതി വകുപ്പും പിണറായിയെ തൊടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം അണികളെ വഞ്ചിക്കുന്ന പിണറായിയെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ലീ ഡറല്ലെന്നും ‘കമ്മ്യൂണലിസ്റ്റ്’ ലീഡറാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തെലങ്കാനയിലെ 17 സിറ്റുക ളിൽ 14ലും ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രിയെന്ന നിലയിൽ ഉറപ്പു നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിൽ അഡ്വ. ടി സിദ്ദിഖ് എംഎൽഎ നയിക്കുന്ന ‘മൊഹബത്ത് കി ദു ഖാൻ’ തെരഞ്ഞെടുപ്പ് പ്രചരണ ജാഥയിൽ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം തെര ഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. ഹംസ അധ്യക്ഷനായിരുന്നു. ടി. സിദ്ദിഖ് എംഎൽഎ. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പിപി ആലി, മുസ്ലിംലീഗ് മണ്ഡലം ജനറൽസെക്രട്ടറി സലിം മേമന, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി സുരേഷ്, കൽപ്പറ്റ നഗരസഭ ചെയർമാൻ ടി ജെ ഐസക്ക്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം.പി നവാസ്. പി.കെ അഷ്റഫ്. പോൾസൻ പൂവക്കൽ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌

Published

on

പാലക്കാട്‌: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്‌ എത്തുന്നു. ഉച്ചയ്ക്ക് 3മണിക്ക് പാലക്കാട്‌ കോട്ട മൈ താനിയിലാണ് സമ്മേളനം. രണ്ട് മണിക്ക് സമ്മേളന നടപടികൾ ആരംഭിക്കും.
രാഹുൽ ഗാന്ധി ക്ക് പുറമെ എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ്‌ കെ. സുധാകരൻ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പാണക്കാട് സാദിഖാലി ശിഹാബ് താങ്കൾ, പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ്‌ എംഎം ഹസ്സൻ, യു ഡി എഫ് സ്ഥാനാർഥി കളായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, അബ്‌ദുൾ സമദ് സമദാനിഎന്നിവർ പ്രസംഗിക്കും.

വിപുലമായ ഒരുക്കങ്ങളാണ് സജീകരിച്ചിരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ
ഇറക്കിയശേഷം സിവിൽ സ്റ്റേഷൻ -രാപ്പടി റോഡ്‌, സ്റ്റേഡിയം ബസ് സ്റ്റാൻഡ് ന് മുൻ വശമുള്ള ഗ്രൗണ്ട്, മലമ്പുഴ നൂറടി റോഡ്‌ എന്നിവിടങ്ങളിൽ പാർക്ക്‌ ചെയ്യണം.

മുഴുവൻ പ്രവർത്തകരും
രണ്ട് മണിക്ക് മുൻപായി സമ്മേളന സ്ഥലത്ത് എത്തിച്ചേരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായ മംഗലം, കൺവീനർ പി. ബാലഗോപാൽ, ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ എന്നിവർ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

പ്രചാരണം പ്രൗഢികൂട്ടാൻ ദീപാ ദാസ് മുൻഷിയും വിശ്വനാഥ പെരുമാളും

Published

on

കൊടുങ്ങല്ലൂർ : പ്രചാരണത്തിന് ദേശീയ നേതാക്കൾ എത്തിയതോട് കൂടി യുഡിഫ് പ്രചാരണ ഇടങ്ങളിൽ പ്രൗഢി കൂടുകായാണ്. ഇന്നലെ കേരളത്തിന്റെ ചാർജ് വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും എ ഐ സി സി സെക്രട്ടറിയും മുൻ എം പി യുമായ വിശ്വനാഥ പെരുമാളും യുഡിഫ് ചാലക്കുടി സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനത്തിന്റെ ഭാഗമാകാനെത്തി. ഇത് പ്രവർത്തകർക്കിടയിലും ആവേശം നിറച്ചു.

സ്ഥാനാർഥിയോടൊപ്പം ഇരുവരും പര്യടനവാഹനത്തിൽ സഞ്ചരിച്ച് വോട്ടഭ്യർത്തിച്ച ശേഷമാണ് മടങ്ങിയത്. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും കേരളത്തിൽ യുഡിഫ് 20 സീറ്റ് നേടി വൻ വിജയം സമ്മാനിക്കുമെന്നും പ്രചാരണത്തിനിടെ ദീപാ ദാസ് മുൻഷി പറഞ്ഞു. വരും ആഴ്ചകളിൽ കോൺഗ്രസിന്റെ മുതിർന്ന ദേശീയ നേതാക്കൾ ബെന്നി ബഹനാന് വേണ്ടി പ്രചാരണത്തിനെത്തും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured