Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Featured

‘അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തി’ റിമാൻഡ് റിപ്പോർട്ട് പുറത്ത്

Avatar

Published

on

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിൽ ‘അലിഖിത നിയമം’ എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച് പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ സിദ്ധാർത്ഥൻ തിരികെ കോളേജിലേക്ക് മടങ്ങുകയായിരുന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർഥനെ വിളിച്ചു വരുത്തിയത് ഡാനിഷ് എന്ന വിദ്യാര്‍ത്ഥിയാണ്. തിരികെ ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ അന്വേഷണ സംഘം പറയുന്നു.

പ്രതികൾ ചെയ്ത കുറ്റകൃത്യങ്ങൾ വിശദീകരിച്ചാണ് റിമാന്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് മുൻപ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റടക്കം ഉപയോഗിച്ച് അതിക്രൂരമായി സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് പ്രതികൾ സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.3
സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് മടങ്ങിയ സിദ്ധാര്‍ത്ഥനെ, കോളേജിലേക്ക് തിരികെ വന്നില്ലെങ്കിൽ പൊലീസ് കേസാവുമെന്നും ഒത്തുതീര്‍പ്പാക്കാമെന്നും പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ഇത് പ്രകാരം ഫെബ്രുവരി 16 ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. എന്നാൽ ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടും പോകാൻ അനുവദിക്കാതെ പ്രതികൾ സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. അന്ന് രാത്രി 9 മണി മുതലാണ് മര്‍ദ്ദനം ആരംഭിച്ചത്.

Advertisement
inner ad

ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഹോസ്റ്റലിൽ തിരികെയെത്തിച്ചു. 21ാം നമ്പര്‍ മുറിയിൽ വച്ച് മര്‍ദ്ദനം തുടര്‍ന്നു. പിന്നീട് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചു. വിവസ്ത്രനാക്കിയ ശേഷം അടിവസ്ത്രം മാത്രം ധപിപ്പിച്ച് പ്രതികൾ ബെൽറ്റ്, കേബിൾ വയര്‍ എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചു. 17 ന് പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദ്ദനം തുടര്‍ന്നു. മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്.

Advertisement
inner ad

Delhi

കൊൽക്കത്തയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐ

Published

on

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് സിബിഐകുറ്റപത്രം. മുഖ്യപ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കാണ് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രം വ്യക്തമാക്കുന്നു.

കൊൽക്കത്ത സീൽദയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സിബിഐ 45 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം നടന്നിട്ട് 58 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒൻപതിനാണ് കുറ്റകൃത്യം ചെയ്‌തത്. ജൂനിയർ ഡോക്ടർ സെമിനാർ ഹാളിൽ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, കൂടുതൽ സാധ്യതകൾ തുടർന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Delhi

എഡിജിപി അജിത് കുമാറിനെ മാറ്റിയത് ആർഎ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്ന്; ഷാ​ഫി പ​റ​മ്പി​ൽ എം​പി

Published

on

ന്യൂ​ഡ​ൽ​ഹി: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ ആ​ർ​എ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്നാ​ണ് ഗ​തി​കെ​ട്ട് മാ​റ്റി​യ​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പോ​ലീ​സ് യോ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും അ​ജി​ത് കു​മാ​റി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സെ​ക്ക​ന്‍റ് പോ​ലും വൈ​കാ​തെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി വൈ​കി​യ​തെ​ന്നും ഷാ​ഫി കു​റ്റ​പ്പെ​ടു​ത്തി.

Advertisement
inner ad

അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് ക്രൂ​ര​മാ​യ ന​ട​പ​ടി​യാ​ണ്. മ​ല​പ്പു​റ​ത്തെ മാ​ത്ര​മ​ല്ല ഒ​രു സം​സ്ഥാ​ന​ത്തെ ത​ന്നെ​യാ​ണ് ഇ​തി​ലൂ​ടെ ഒ​റ്റു​കൊ​ടു​ത്ത​ത്.

മ​ല​പ്പു​റ​ത്തെ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര​മാ​ക്കി മു​ദ്ര​കു​ത്തി​യ​തി​നു പി​ന്നി​ൽ ആ​ർ​എ​സ്‌​എ​സ് അ​ജ​ണ്ട​യാ​ണ്. സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു കി​ട​ക്കു​ന്ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഇ​തു​പോ​ലൊ​രു വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് എ​ന്തി​നാ​ണെ​ന്നും ഷാ​ഫി ചോ​ദി​ച്ചു.

Advertisement
inner ad
Continue Reading

Cinema

ലഹരിക്കേസ് പ്രതി ഓം പ്രകാശിനെ സന്ദർശിച്ചവരിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും

Published

on

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പോലീസ് പുറത്തുവിട്ടു. യുവതാരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

കുപ്രസിദ്ധ ഗുണ്ടാ നേതാവാണ് ഓം പ്രകാശ്. കൊച്ചി മരട് പൊലീസാണ് കഴിഞ്ഞ ദിവസം ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ ഉണ്ടായതിനാലാണ് പൊലീസ് പരിശോധന നടത്തിയത്.

Advertisement
inner ad
Continue Reading

Featured