Connect with us
48 birthday
top banner (1)

Featured

തനിക്കു സഞ്ചരിക്കാൻ ജനങ്ങളെ തടയരുത്: സീറോ ട്രാഫിക് വേണ്ടെന്ന് കർണാടക മുഖ്യമന്ത്രി

Avatar

Published

on

ബംഗളൂരു: അൻപതിൽപ്പരം വാഹനങ്ങളുടെ അകമ്പടിയോ‌ടെ ജനങ്ങളെ ബന്ദികളാക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടു പഠിക്കണം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി. അകമ്പടി വാഹനങ്ങളുടെ എണ്ണം പരമാവധി കുറച്ചും സീറോ ട്രാഫിക് പ്രോട്ടോക്കോൾ ഒഴിവാക്കിയും വേണം തനിക്കു യാത്രാ സൗകര്യം ഒരുക്കേണ്ടതെന്ന് ​പൊലീസ് കമ്മിഷണർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാൻ മറ്റു വാഹനങ്ങളെ തടയുന്നതാണ് സീറോ ട്രാഫിക് പ്രോട്ടോകോൾ. കേരളത്തെക്കാൾ വലിയ സംസ്ഥാനവും കേരളത്തെക്കാൾ കൂടുതൽ സുരക്ഷാ ഭീഷണിയുമുള്ള കർണാടകത്തിലാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള യാത്രയ്ക്ക് കോൺ​ഗ്രസ് മുഖ്യമന്ത്രി തീരുമാനിച്ചത്.
കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ജനപ്രിയ നടപടികളുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ നീങ്ങുന്നത്. തൻറെ വാഹനം കടന്നു പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured

കേരളം രഞ്ജിട്രോഫി സെമിയില്‍

Published

on

പൂന: കേരളം രഞ്ജി ട്രോഫി സെമിയില്‍. ജമ്മു കശ്മീരുമായുള്ള ക്വാർട്ടർ ഫൈനല്‍ മത്സരം മനിലയില്‍ കലാശിച്ചതോടെയാണ് കേരളം സെമിയിലേക്ക് മുന്നേറിയത്. ആദ്യ ഇന്നിങ്സില്‍ നേടിയ ഒരു റണ്ണിൻ്റെ ലീഡാണ് മത്സരത്തില്‍ കേരളത്തിന് നിർണ്ണായകമായത്. രണ്ടാം ഇന്നിങ്സില്‍ കേരളം ആറ് വിക്കറ്റിന് 295 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം സമനിലയിലായത്. സെമിയിൽ കേരളം ഗുജറാത്തിനെ നേരിടും. കേരള ക്രിക്കറ്റിനെ സംബന്ധിച്ച്‌ വലിയൊരു നേട്ടമാണ് സെമിഫൈനല്‍ പ്രവേശനം. ഇതിന് മുൻപ് ഒരു തവണ മാത്രമാണ് കേരളം രഞ്ജി ട്രോഫിയുടെ സെമിയിലെത്തിയിട്ടുള്ളത്. രണ്ടാം ഇന്നിംഗ്‌സിൽ സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും തീർത്ത പ്രതിരോധമാണ് കേരളത്തിനു കരുത്തായത്. സ്കോർ: ജമ്മു കാഷ്‌മീർ 280, 399-9. കേരളം- 281, 295-6.

399 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം അവസാന ദിനം ആറുവിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. 162 പന്തിൽ 44 റൺസുമായി സൽമാൻ നിസാറും 118 പന്തിൽ 67 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനും നങ്കൂരമിട്ടത് കാശ്മീരിന് തിരിച്ചടിയായി. 183 പന്തിൽ 48 റൺസെടുത്ത അക്ഷയ് ചന്ദ്രനും 162 പന്തിൽ 48 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. രോഹൻ കുന്നുമ്മൽ 36 റൺസും ജലജ് സക്സേന 18 റൺസും നേടി യിരുന്നു.

Advertisement
inner ad

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനല്‍ കളിച്ചത്. അന്ന് സെമിയില്‍ വിദർഭയോട് തോല്‍വി വഴങ്ങുകയായിരുന്നു. എന്നാല്‍ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാള്‍, തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൌട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറില്‍ കേരളം മറികടന്നത്. ദുഷ്കരമായ സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണ് ഇത്തവണത്തെ ടീമിനെ വേറിട്ട് നിർത്തുന്നത്.ഫോമിലുള്ള ബാറ്റിങ് – ബൌളിങ് നിരകള്‍ക്കൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിങ്ങും കേരളത്തിൻ്റെ മുന്നേറ്റത്തില്‍ നിർണ്ണായകമായി.

Advertisement
inner ad
Continue Reading

Featured