ഐ.എസ്.ആർ.ഒ ചാരക്കേസ്; സിബി മാത്യൂസിന്റെ മൊഴി

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി സിബി മാത്യൂസ്. ഐ.എസ്.ആർ.ഒ ചാരക്കേസിൽ മറിയം റഷീദയുടെ അറസ്റ്റ് ആർ.ബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ് പറഞ്ഞു. നമ്പി നാരായണനെയും രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് ബ്യൂറോ നിരന്തരം സമ്മർദം ചെലുത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറഞ്ഞു.

അതേസമയം, ശാസ്ത്രജ്ഞൻമാരുടെ ചാരവൃത്തിയിൽ ഉറച്ച്‌ നിൽക്കുകയാണ് സിബി മാത്യൂസ്. മാലി വനിതകളുടെ മൊഴിയിൽ നിന്ന് ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ-കൊളംബോ കേന്ദ്രീകരിച്ച്‌ സ്‌പൈ നെറ്റ്വർക്കുണ്ടെന്ന് ഫൗസിയയിൽ നിന്ന് വിവരം ലഭിച്ചു.
നമ്പി നാരായണന്റെ ബന്ധവും ഇവരുടെ മൊഴിയിൽ നിന്ന് വ്യക്തമായെന്ന് സിബി മാത്യൂസ് കൂട്ടിച്ചേർത്തു. മറിയം റഷീദയ്ക്കും ഫൗസിയയ്ക്കുമൊപ്പം ആർമി ക്ലബിൽ പോയ ഉദ്യോഗസ്ഥന്റെ വിവരം സി.ബി.ഐ മറച്ചു. സക്വാഡ്രന്റ് ലീഡർ കെ.എൽ. ബാസിനാണ് ഒപ്പം പോയത്. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം സി.ബി.ഐ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ശുപാർശ ചെയ്തത് താനാണെന്നും സിബി മാത്യുസിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.

Related posts

Leave a Comment