News
എസ്ഐബി ആശിർവാദ് ഭവന വായ്‌പ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
കൊച്ചി: കുറഞ്ഞ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഉതകുന്ന ‘എസ്ഐബി ആശിർവാദ്’ ഭവന വായ്പ സ്കീം പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. എസ്ഐബി ആശിർവാദ് സ്കീമിലൂടെ വാർഷിക വരുമാനം 4.80 ലക്ഷം രൂപ വരെയുള്ള കുടുംബങ്ങൾക്കും കുറഞ്ഞ മാസവരുമാനം 20000 രൂപയുള്ള വ്യക്തികൾക്കും ഭവന വായ്പ ലഭ്യമാകും. ആദ്യഘട്ടത്തിൽ, കേരളത്തിലും തമിഴ്നാട്ടിലുമാണ് വായ്‌പ ലഭ്യമാകുക. 25 വർഷംവരെ ലഭിക്കുന്ന ഭവന വായ്പയുടെ പലിശ നിരക്ക് 10 ശതമാനത്തിൽനിന്നാണ് തുടങ്ങുന്നത്. ലക്ഷത്തിന് 909 രൂപയാണ് പ്രതിമാസ തിരിച്ചടവ് (ഇഎംഐ). മുൻകൂർ ചാർജുകൾ ഒന്നുമില്ലാത്ത എസ്ഐബി ആശിർവാദ് ഭവന വായ്‌പയുടെ നടപടിക്രമങ്ങൾ ഇടപാടുകാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാകുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. സാമ്പത്തികമായി പല തട്ടുകളിലുമുള്ള ആളുകളുടെ വീടെന്ന സ്വപ്നം സാഷാത്കരിക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിജ്ഞാബദ്ധരാണെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിജി എസ് എസ് പറഞ്ഞു. “രാജ്യത്തെ ഇടത്തരക്കാരായ വലിയൊരു ജനവിഭാഗത്തെ ലക്ഷ്യമിട്ട് പുറത്തിറക്കിയ എസ്ഐബി ആശിർവാദ് എന്ന ഭവന വായ്‌പയിലൂടെ ഉപഭോക്താക്കൾക്ക് വീട് നിർമാണ സമയത്ത് പൂർണമായ സാമ്പത്തിക പരിഹാരം നൽകാൻ സൗത്ത് ഇന്ത്യൻ ബാങ്കിന് സാധിക്കും. തിരിച്ചടവിനുള്ള മതിയായ സമയവും സൗകര്യവുമാണ് വായ്‌പ ദീർഘ കാലത്തേക്ക് അനുവദിക്കുന്നതിലൂടെ ഉറപ്പ് വരുത്തുന്നത്.”- ബിജി എസ് എസ് അഭിപ്രായപ്പെട്ടു.
News
യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം ഒക്ടോബർ 8,10 തീയതികളിൽ
കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഒക്ടോബർ 8,10 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
News
ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കും
കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നു_ കേരളത്തിലെ ഐ.റ്റി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നുഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
News
മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു
ചേലക്കര : മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു. പ്രാദേശിക മാധ്യമ പ്രവർത്തകനായ ചേലക്കര കുന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ പ്രവീൺ (36)നാണ് മർദ്ദനമേറ്റത്. തലയ്ക്കും, ദേഹമാസകലം മർദ്ദനമേറ്റ ഇയാളെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവീണിന്റെ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ട് മദ്യപിച്ചെത്തിയ ബേബി എന്ന വ്യക്തിയാണ് മർദ്ദിച്ചതെന്നാണ് പ്രവീൺ പറയുന്നത്. പ്രാദേശിക ലേഖകന് മർദ്ദനമേറ്റ സംഭവത്തിൽ ചേലക്കര പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News1 month ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login