Ernakulam
ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി സിയാല്‍ സജ്ജമായി

കൊച്ചി: ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്രയ്ക്ക് സൗകര്യങ്ങളൊരുക്കി സിയാല്‍ സജ്ജമായി. തീര്‍ത്ഥാടനം കഴിഞ്ഞ് ജൂലായ് 10 മുതലാണ് ഹജ്ജ് മടക്കയാത്രാ വിമാന സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഹാജിമാര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം വെള്ളം കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക കാനുകളില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്.
ജൂലായ് 10 മുതല്‍ 27 വരെ സൗദി എയര്‍ലൈന്‍സിന്റെ 16 വിമാനങ്ങളിലായാണ് ഹജ്ജ് തീര്‍ത്ഥാടന മടക്കയാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യവിമാനം ജൂലായ് 10 ന് പുലര്‍ച്ചെ 2.15 ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.35 ന് കൊച്ചിയിലെത്തും. 289 യാത്രികരാണ് ആദ്യ വിമാനത്തില്‍ എത്തുക. ഇവരുടെ കസ്റ്റംസ്, ഇമിഗ്രേഷന്‍ പരിശോധനകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്. ബാഗ്ഗേജുകള്‍ എടുക്കാനും അതിവേഗം അറൈവല്‍ മേഖലയിലേയ്ക്ക് ഇവരെ കൊണ്ടുപോകാനും, ഒരോരുത്തര്‍ക്കും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം സംസം വെളളം ലഭ്യമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
4778 യാത്രക്കാരാണ് ഇത്തവണ സിയാലില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനം നിര്‍വഹിച്ചത. ഇത് റെക്കോഡാണ്. ഇവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ സിയാല്‍ ഒരുക്കി. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും വിശ്രമിക്കാനും പ്രാര്‍ത്ഥിക്കാനും സമ്മേളനം നടത്താനും സൗകര്യങ്ങളുള്ള ഹജ്ജ് ക്യാമ്പ് സിയാല്‍ അക്കാദമിയുടെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്. 600 പേര്‍ക്ക് കിടക്കാനുള്ള സൗകര്യം, അലോപ്പതി, ആയൂര്‍വേദ, ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സേവനം, ആംബുലന്‍സ് സര്‍വീസ്, പോലീസ്, അഗ്‌നിരക്ഷ സേനാ യൂണിറ്റുകള്‍ എന്നിവ ക്യാമ്പിലും പ്രത്യേക ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയും സജ്ജമാക്കിയിരുന്നു. തീര്‍ത്ഥാടനം കഴിഞ്ഞ് സിയാലില്‍ എത്തുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ള സംസം ജലം ടെര്‍മിനല്‍-3 അറൈവല്‍ ലോക് റൂമുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ജൂലായ് 10 ന് ഹാജിമാര്‍ എത്തുന്ന മുറയ്ക്ക് ഇവ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പ്രത്യേക കൗണ്ടറുകളിലൂടെ ലഭ്യമാക്കും.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ ആദ്യമായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളമൊരുക്കിയിരുന്നു. ഫൂഡ് കൗണ്ടര്‍, പ്രീ-പെയ്ഡ് ടാക്സി കൗണ്ടര്‍, തിരുവിതാംകൂര്‍ ദേവസ്വം കൗണ്ടര്‍ ഹെല്‍പ് ഡെസ്‌ക് എന്നിവയും ഇവിടെ ഒരുക്കിയിരുന്നു. വിവിധ തീര്‍ത്ഥാടന കാലങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടുന്നത് പ്രമാണിച്ച് തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കാനും മറ്റ് യാത്രക്കാരുടെ അസൗകര്യങ്ങള്‍ ഒഴിവാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രത്യേക സജ്ജീകരണങ്ങള്‍ സിയാല്‍ ഒരുക്കിയിട്ടുള്ളത്.
Ernakulam
‘നടന്‍ ദിലീപ് നിരപരാധി’ എന്ന വിവാദ പരാമര്‍ശം; അതിജീവിതയുടെ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കും

കൊച്ചി: ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കിയേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപും കോടതിയലക്ഷ്യ കേസില്‍ എതിര്‍ കക്ഷിയാണ്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.
കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്. അതിനുശേഷം ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
Ernakulam
ജോളി മധുവിന്റെ മരണം; കൊച്ചി കയർ ബോർഡ് ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊച്ചി: മേൽ ഉദ്യോഗസ്ഥർക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയതിന് പിന്നാലെ മരണത്തിന് കീഴടങ്ങിയ കയർ ബോർഡിലെ ഉദ്യോഗസ്ഥ ജോളി മധുവിൻ്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോപണ വിധേയനായ ബോർഡ് സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടാണ് കൊച്ചിയിലെ കയർ ബോർഡ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു.
‘ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സ്ത്രീകൾ എത്ര അരക്ഷിതരാണെന്ന് വ്യക്തമാക്കുകയാണ് ജോളി മധുവിൻ്റെ മരണം. പലതവണ പരാതി നൽകിയിട്ടും ജോളി മധുവിന് നീതി ലഭിച്ചില്ല. കാൻസർ അതിജീവിത എന്ന പരിഗണന പോലും കൊടുത്തില്ല. അഴിമതിക്കാർക്കെതിരെ ശബ്ദിച്ചതിനാണ് ജോളിക്കെതിരെ പ്രതികാര നടപടിയെടുത്തത്’ ഡിസിസി അധ്യക്ഷൻ പറഞ്ഞു.കയർ ബോർഡ് ഓഫീസിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു നീക്കി
Ernakulam
പാതിവിലത്തട്ടിപ്പ് കേസ്: പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അനന്തുകൃഷ്ണനെതിരെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട് സർക്കാർ കോടതിയെ അറിയിച്ചു. അനന്തു കൃഷ്ണനെ കൊച്ചിയിലും ഇടുക്കിയിലുമെത്തിച്ച് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുള്ള സോഷ്യോ ഇക്കണോമിക്കല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സൊസൈറ്റിയിലെ 1222 അംഗങ്ങളില്‍നിന്നായി സ്കൂട്ടര്‍ നല്‍കുന്നതിന് 60,000 രൂപ വീതം 7,33,20,000 രൂപയും 127 പേരില്‍നിന്നു തയ്യല്‍ മെഷീന് ഇനത്തില്‍ 11,31,000 രൂപയും ലാപ്ടോപ് ഇനത്തില്‍ 30,000 രൂപ വീതം 51 പേരില്‍നിന്ന് 15,30,000 രൂപയും ഉള്‍പ്പെടെ മൊത്തം 7,59,81,00 രൂപ അനന്തുവിന്റെ പ്രഫഷണല്‍ സര്‍വീസ് ഇന്നൊവേഷന് എന്ന സ്ഥാപനത്തിന്റെ എറണാകുളം ഇയ്യാട്ടില്‍മുക്ക് എച്ച്ഡിഎഫ്സി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login