കഴക്കൂട്ടം അക്രമംഃ എസ്ഐക്കു സസ്പെന്‍ഷന്‍

തിരുവനന്തപുരംഃ വീടിനു മുന്നില്‍ നിന്നയാളെ അകാരണമായി മര്‍ദിച്ചു പരുക്കേല്പിച്ചെന്ന പാരതിയില്‍ കഴക്കൂട്ടം സബ് ഇന്‍സ്പെക്റ്റര്‍ വിമലിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. അക്രമത്തിന് ഇരയായ ഷിബുകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. തിങ്കളാഴ്ച രാത്രിയിലാണു സംഭവം. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന തന്നെ ഒരു കാരണവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു എന്നു ഷിബു കുമാര്‍ പറയുന്നു. റസിഡന്‍ഷ്യല്‍ അസോസിയേഷന്‍റെ പരാതി കിട്ടിയെന്നായിരുന്നു പോലീസിന്‍റെ മറുപടി. എന്നാല്‍ താന്‍ കൂടി ഭാരവാഹിയായ അസോസിയേഷന്‍ ഒരു കേസുമായും പോലീസിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി, മുഷ്യാവകാശ കമ്മിഷന്‍, പോലീസ് മേധാവി എന്നിവര്‍ക്കു നല്‍കിയ പരായിതിയില്‍ പറയുന്നു. പരാതിയെത്തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അസിസ്റ്റന്‍റ് സിറ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ സെപ്ഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്. സംസ്ഥാനത്തുടനീളം പോലീസ് നടത്തുന്ന അതിക്രമങ്ങളെ ഇന്നു രാവിലെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചു ഏതാനും മണിക്കൂര്‍ തികയുന്നതിനു മുന്‍പാണ് അതിക്രമത്തിന്‍റെ പേരില്‍ ഒരു സബ് ഇന്‍സ്പെക്റ്റര്‍ സസ്പെന്‍ഷനിലായത്.

Related posts

Leave a Comment