ചെരുപ്പ് കമ്പനിയിലേക്ക് കല്ലേറ് ; അന്വേഷണത്തിനെത്തിയ എസ്.ഐ യെ വെട്ടി പരിക്കേൽപിച്ചു .

കൊണ്ടോട്ടി: ചെരിപ്പ് കമ്പനിയിലേക്ക് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് വെട്ടേറ്റു. പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിൽ പരാതി അന്വേഷിക്കാൻ എത്തിയ എസ്.ഐ ഒ.കെ. രാമചന്ദ്രനാണ് വെട്ടേറ്റത്‌. കൈയിൻറെ ഷോൾഡർ ഭാഗത്താണ് വെട്ടുകത്തി കൊണ്ട് വെട്ടേറ്റത്‌ .സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി പാലക്കുളങ്ങര ഹരീഷ് (45) നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. . പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ ഹരീഷ് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ എസ്.ഐയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Related posts

Leave a Comment