Connect with us
48 birthday
top banner (1)

News

സർക്കാരിന് ‘ഷൈലോക്ക് ‘ സിൻഡ്രോം: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ

Avatar

Published

on

കേരളത്തിലെ ഇടതു സർക്കാരിന് ‘ഷൈലോക്ക് ‘ സിൻഡ്രോം ബാധിച്ചിരിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി.  സർക്കാർ സർവീസിൽ പ്രവേശിച്ച പുതിയ ജീവനക്കാർക്ക് 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ  മെഡിസെപ്പ് പ്രീമിയം നിർബന്ധമാക്കിയ വ്യവസ്ഥ ഒഴിവാക്കുന്നതിന്അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള കറ്റാസ്ട്രോഫിക് പാക്കേജ് ആനുകൂല്യം ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതിനൽകണമെന്ന നിബന്ധന ഉൾപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് ഷൈലോക്ക് സിൻഡ്രോമിന് ഉദാഹരണമാണ്.

സർവീസിലില്ലായിരുന്ന കാലയളവിലെ കിട്ടാത്ത മെഡിക്കൽ ഇൻഷുറൻസി പൂർവകാല പ്രാബല്യത്തോടെ തുക നൽകുന്നതിൽ നിന്നും ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന  അടിച്ചേൽപിച്ചിരിക്കുന്നത്.അതായത് പുതിയ ജീവനക്കാർ മാസം തോറും നിഷ്ക്കർഷിച്ചിരിക്കുന്ന മെഡിസെപ്പ് പ്രീമിയം കൃത്യമായി അടക്കണം. പക്ഷെ അവർക്ക് സർക്കാർ തന്നെ മെഡിസെപ്പിൻ്റെ പ്രധാന ആകർഷണമെന്ന് വിശേഷിപ്പിച്ച അവയവമാറ്റ ശസ്ത്രക്രിയക്ക് തുക അനുവദിക്കില്ലെന്ന് പറയുന്നത് നീതി നിഷേധമാണ്. കരാറിൻ്റെ പേരിൽ ഷേക്സ്പിയർ കഥാപാത്രമായ ഷൈലോക്ക് ‘ഒരു റാത്തൽ മാംസം’ ചോദിച്ചതിന് സമാനമാണിത്. ജീവനക്കാർ ഇൻഷുറൻസിനായി പ്രീമിയം അടക്കണം, പക്ഷെ ചികിത്സ വേണ്ടെന്ന് എഴുതികൊടുക്കണം. ബ്ലേഡ് കമ്പനിക്കാർ പോലും ഉപഭോക്താക്കളോട് ഇത്തരം നിബന്ധന വയ്ക്കാറില്ല.ഇപ്പോൾ തന്നെ സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പിൻ്റെ ആനുകൂല്യം ലഭിക്കുന്നത് തുലോം തുച്ഛമാണ്. പദ്ധതിയുടെ തുടക്കത്തിൽ സർക്കാർ ചൂണ്ടിക്കാട്ടിയ ആദ്യ നേട്ടം പണരഹിത ചികിത്സ ആയിരുന്നു..

Advertisement
inner ad

എന്നാൽ പദ്ധതിയിൽ നിലവിൽ ആ ആനുകൂല്യം നിഷേധിക്കുകയാണ്. കമ്പനിയുമായുള്ള കരാറിൻ്റെ വ്യവസ്ഥകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.ഇക്കാര്യത്തിൽ നിയമസഭാംഗങ്ങളെ പോലും ഇരുട്ടിൽ നിർത്തുകയാണ്.ഇടതുഭരണത്തിൽ ധനവകുപ്പിൽ നിന്നും ദിവസേന ഇത്തരം വിചിത്ര ഉത്തരവുകൾ പുറപ്പെടുവിക്കപ്പെടുകയാണ്.സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ മാത്രം പ്രതിമാസ പ്രീമിയം സ്വീകരിക്കുന്ന രീതി അവലംബിക്കണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് ആവശ്യപ്പെട്ടു.കൺവീനർ

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടത്തും. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം ഉടന്‍ നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.മതാചാര പ്രകാരമായിരിക്കും ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നടത്തുക. അതേസമയം ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളാണുണ്ടായതെന്ന് ഗോപന്‍ സ്വാമിയുടെ മകന്‍ മാധ്യമങ്ങോട് പ്രതികരിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടിയെന്നും നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഗോപന്‍ സ്വാമിയുടെ മരണത്തിന്റെ സ്വഭാവം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും. നിലവിലെ പരിശോധനയില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്.ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസില്‍ നാളെ വിധി

Published

on


തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നാളെ വിധി പറയും. നെയ്യാറ്റിന്‍ കര സെക്ഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഗ്രീഷ്മയെ കൂടാതെ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഉള്‍പ്പടെ മൂന്നു പ്രതികള്‍.

കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്ന പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി നാളെ. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികള്‍. ഗ്രീഷ്മ ചതിച്ചെന്ന് മരണത്തിന് രണ്ട് ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് പറഞ്ഞിരുന്നു. ഷാരോണിന്റെ മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ച മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്.

Advertisement
inner ad

സ്‌നേഹിച്ച പെണ്ണിന്റെ ചതിക്ക് ഇരയായ മകന്റെ ഓര്‍മയില്‍ ജീവിതം തള്ളിനീക്കുകയാണ് ഷാരോണിന്റെ മാതാപിതാക്കള്‍. ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു കല്യാണാലോചന വന്നപ്പോള്‍ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്നാല്‍ ഗ്രീഷ്മ കഷായം നല്‍കിയെന്ന ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്ത് കുടിച്ചതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മരണത്തിന് തൊട്ടുമുന്‍പ് മകന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പിതാവ് ഈ വാദം തള്ളുകയാണ്.

ഈ വെളിപ്പെടുത്തലാണ് മരണമൊഴിയായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്. കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിനേക്കുറിച്ച് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞതടക്കം ഒട്ടേറെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയാണ് നാളത്തെ വിധിക്കായി പ്രോസിക്യൂഷനും കുടുംബവും കാത്തിരിക്കുന്നത്.

Advertisement
inner ad
Continue Reading

Alappuzha

ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പെട്ടല്‍ ദുരന്തബാധിതര്‍ക്കായി വിഭാവനം ചെയ്തിരിക്കുന്ന ടൗണ്‍ഷിപ്പില്‍ വീടിന് പകരം ഉയര്‍ന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതി. വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുനരധിവാസം ഒരുക്കുന്നത്. ദുരന്തബാധിതരോട് സര്‍ക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങള്‍ തുല്യമായി വീതിച്ച് നല്‍കുകയാണ് സര്‍ക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതില്‍ ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Advertisement
inner ad

ടൗണ്‍ഷിപ്പില്‍ വീട് ആവശ്യമില്ലെങ്കില്‍ അതിന് പകരം ഉയര്‍ന്ന തുക ആവശ്യപ്പെടാനാവില്ല. ഉരുള്‍പൊട്ടല്‍ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവര്‍ക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

സുരക്ഷിതമായ സ്ഥലത്താണ് സര്‍ക്കാര്‍ പുനരധിവാസ സൗകര്യം ഒരുക്കുന്നത്. സര്‍ക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയില്‍ വിനിയോഗിക്കുകയാണ് വേണ്ടത്. സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാനാണ് ടൗണ്‍ഷിപ്പ് പദ്ധതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് ടൗണ്‍ഷിപ്പ് പദ്ധതി. ഇതില്‍ ഇടപെടാനില്ല. മാനുഷിക പരിഗണനയിലാണ് സര്‍ക്കാര്‍ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

Advertisement
inner ad
Continue Reading

Featured