ഷുഹൈബ് വധം ; സി ബി ഐ അന്വേഷണം വേഗത്തിലാക്കണമെന്ന് വി ഡി സതീശൻ

മ​ട്ട​ന്നൂ​ര്‍: ഷു​ഹൈ​ബ് കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച കേ​സ​ന്വേ​ഷ​ണം സി.​ബി.​ഐ വേ​ഗ​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഷു​ഹൈ​ബി​െന്‍റ വീ​ട് സ​ന്ദ​ര്‍ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പൊ​ലീ​സ്, ഫ​യ​ലു​ക​ള്‍ സി.​ബി.​ഐ​ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. അ​തി​െന്‍റ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ നോ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. വേ​ഗ​ത്തി​ല്‍ കേ​സ​ന്വേ​ഷ​ണം സി.​ബി.​ഐ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​ല​താ​മ​സ​മു​ണ്ടാ​യാ​ല്‍ നി​യ​മ​പ​ര​മാ​യ മാ​ര്‍ഗ​ങ്ങ​ള്‍ തേ​ടും. അ​ന്വേ​ഷ​ണം വൈ​കി​പ്പി​ക്കാ​നോ ഇ​ല്ലാ​താ​ക്കാ​നോ സ​മ്മ​തി​ക്കി​ല്ലെ​ന്നും പ്ര​തി​ക​ള്‍ ഇ​പ്പോ​ള്‍ പു​റ​ത്തി​റ​ങ്ങി സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment