കണ്ണൂർ: ഷുഹൈബ് എടയന്നൂരിന്റെ നാലാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രക്തസാക്ഷി അനുസ്മരണ പരിപാടികളുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബേങ്കിലേക്ക് രക്തദാനം നടത്തി.കെ.എസ്.യു ജില്ലാ പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ രക്തദാനം നടത്തിയത്.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമാരായ അഭിജിത്ത്.സി.ടി,ഐബിൻ ജേക്കബ്,ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി, ആദർശ് മാങ്ങാട്ടിടം,പി.യു സുഹൈൽ,ഷബീർ കടലായി,ജുനൈദ് തില്ലങ്കേരി തുടങ്ങിയവർ സംബന്ധിച്ചു. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബ്ലോക്ക് കമ്മിറ്റികളുടേയും യൂണിറ്റ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ അനാഥ-അഗതി മന്ദിരങ്ങളിൽ ഭക്ഷണ വിതരണം,നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം,ജില്ലയിലെ വിവിധ ആശുപത്രികളിൽ രക്തദാനം തുടങ്ങിയ ജീവകാരുണ്യ പരിപാടികളും സംഘടിപ്പിച്ചു.