Connect with us
48 birthday
top banner (1)

Kerala

ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ ഇൻസ്റ്റിറ്റ്യൂഷണൽ മർഡറെന്ന് കെ.എസ്.യു

Avatar

Published

on

കോട്ടയം അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണവും ജിഷ്ണു പ്രണോയിയുടെ മരണവും ഒക്കെ ഒരു ആത്മഹത്യ ആയി മാത്രം എഴുതി തള്ളാൻ കഴിയില്ലെന്നും ഇതിനെയെല്ലാം ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആയി തന്നെ നോക്കി കാണണമെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് എംജെ യദു കൃഷ്ണൻ പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത ഒരു കൂട്ടം വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്തുവാനുള്ള കേരളത്തിലെ സ്വാശ്രയ മാനേജ്മെന്റ്കളുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇത്തരം പ്രവണതകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി

Advertisement
inner ad

കോളേജുകളുടെ സ്റ്റാറ്റസ് ഉയർത്തിപ്പിടിക്കുക എന്ന ഇടുങ്ങിയ ചിന്താഗതി വച്ചു പുലർത്തി ജയിൽ ചട്ടങ്ങൾ പോലെയുള്ള നടപടികൾ സ്വീകരിച്ച് തെറ്റുകളെയും അതിക്രമങ്ങളെയും അനീതികളെയും കണ്ടില്ലെന്ന് നടിക്കുവാനും ഇത്തരം പ്രവണതകൾ അധ്യാപകരുടെയും മാനേജ്മെന്റ് ഭാഗത്തുണ്ടാകുമ്പോൾ വാപൊത്തി അനുസരിക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളെ സൃഷ്ടിക്കുന്ന വികലമായ നയങ്ങളുടെ ഭാഗമായിട്ട് രൂപപ്പെടുന്ന പ്രവർത്തനങ്ങളാണ് ഇവയെന്നും. യദുകൃഷ്ണൻ ചൂണ്ടിക്കാട്ടി.

സ്വാശ്രയ മാനേജ്മെന്റുകൾ വിദ്യാർത്ഥി രാഷ്ട്രീയത്തെ പടിക്ക് പുറത്തു നിർത്തുവാൻ ശ്രമിക്കുന്നത്,ഇവരുടെ ഇത്തരം നയങ്ങൾ പൊളിച്ചെഴുതപ്പെടും എന്നുള്ളതുകൊണ്ടാണ്. ഒരു വിദ്യാർത്ഥിയുടെ മനസ്സിലെ സ്വപ്നത്തെയും പ്രതീക്ഷയും സ്വാതന്ത്ര്യത്തെയും എല്ലാം പിടിച്ചു കെട്ടി സ്ഥാപനങ്ങളുടെ നയങ്ങൾ അടിച്ചേൽപ്പിച്ചു നീങ്ങുമ്പോൾ ഇതിനു ബദലായി വരുന്ന മുഴുവൻ ശബ്ദങ്ങളെ അടിച്ചമർത്തുകയും കോളേജിന് കഴിയാവുന്ന മുഴുവൻ വൈരാഗ്യ നടപടികളും വിദ്യാർഥികളുടെ നേരെ സ്വീകരിച്ച് മാനസികമായി സമ്മർദ്ദങ്ങളിലൂടെ തകർക്കുകയും ഒടുവിൽ നിവർത്തിയില്ലാതെ വിദ്യാർത്ഥികൾ ആത്മഹത്യ തെരഞ്ഞെടുക്കുന്ന സാഹചര്യങ്ങൾ ഉടലെടുക്കപ്പെടുകയും ആണ് ചെയ്യുന്നത്.

Advertisement
inner ad

ആയതിനാലാണ് ഇത് ആത്മഹത്യ മാത്രമല്ലെന്നും ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണ് എന്നത് ആരോപിച്ചതെന്നും യദുകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഇത്തരം നയങ്ങൾ അവസാനിപ്പിച്ചില്ല എന്നുണ്ടെങ്കിൽ ഇടിമുറികൾ ഇടിച്ചുനിർത്തപ്പെടുകയും കോളേജുകളുടെ സദാചാര ഗുണ്ടകളെ വലിച്ചെറിയപ്പെടുകയും ചെയ്യുമെന്നും എംജെ യദുകൃഷ്ണൻ വ്യക്തമാക്കി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

വൈദ്യുതി വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌

Published

on

പത്തനംതിട്ട: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചുയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു അസ് ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിനു മാത്യു മള്ളേത്ത്, സുധീഷ് സി പി, കാർത്തിക്ക് മുരിങ്ങമംഗലം, അജ്മൽ അലി, അബ്ദുൽ നസീം, അജ്മൽ കരിം, നജീംരാജൻ, ഇർഷാദ് ഖാൻ,എ ഷെഫീഖ്,ഡാർലിക്ക് കെ എം,വിനീത്, ഷിഹാബുദീൻ വലഞ്ചുഴി,സിയാദ് മുഹമ്മദ്,ഷാൻ എസ് , മുഹമ്മദ് അർഫാൻ, ഉവൈസ്, ജിബിൻ ചിറക്കടവിൽ അൻവർ കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

Kerala

മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍

Published

on

മലപ്പുറം: മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം എടക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം
ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയിലുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബസമേതം താമസിച്ചിരുന്ന സ്ത്രീയെ മാനഹാനിപെടുത്തുകയും സ്ത്രീയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിച്ചെന്നുമാണ് പരാതി. സ്ത്രീയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതിയെങ്കിലും ഇതിലും പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി ബി. ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ പ്രതി രാജുവിനെ എടക്കര പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Kerala

വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി

Published

on

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured