ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു ; അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്ബും ലൈംഗികമായി പീഡിപ്പിച്ചു ; മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്. വീട്ടിലെ ചികിൽസാ കേന്ദ്രത്തിൽ വെച്ച്‌ പല തവണ മോൻസൻ തന്നെ പീഡിപ്പിച്ചു എന്നാണു പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്നും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മോൻസൻ അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുമ്ബും ലൈംഗികമായി പീഡിപ്പിച്ചെന്നു പെൺകുട്ടിയുടെ മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവ് മോൻസന്റെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു.

17 വയസ്സു മുതൽ അമ്മയ്‌ക്കൊപ്പം മോൻസന്റെ ചികിൽസാ കേന്ദ്രത്തിൽ സഹായത്തിനു പോയിരുന്നെന്ന് പെൺകുട്ടിയുടെ പറയുന്നു.ചികിൽസയുടെ ചിത്രങ്ങൾ എന്ന പേരിൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു. പിന്നാലെയായിരുന്നു പീഡനം. ഗർഭിണിയായപ്പോൾ, പരാതിപ്പെടരുതെന്നും പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി. ഉന്നത പഠനത്തിന് സാമ്ബത്തിക സഹായം നൽകുമെന്നും മോൻസൻ പറഞ്ഞതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് കലൂരുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ഒരാളെ വരുത്തി ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. മോൻസൻ അറസ്റ്റിലായതിനു പിന്നാലെ പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും ചില പൊലീസുകാർ നിരുൽസാഹപ്പെടുത്തിയെന്നും തനിക്കു വധഭീഷണി ഉണ്ടായിരുന്നതിനാലാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും പെൺകുട്ടിയുടെ മാതാവ് പറയുന്നു.ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസും കൈമാറിയെന്നും അവരാണ് അന്വേഷിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്‌. നാഗരാജു വ്യക്തമാക്കി.

Related posts

Leave a Comment