Delhi
എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി ചാര്‍ട്ടേഡ് വിമാനം ലഭ്യമാക്കുന്നതിനായി മറ്റൊരു സര്‍വീസ് എയര്‍ ഇന്ത്യ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനിന്റെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പില്‍ നിന്നും വിശദീകരണം തേടി. ബോയിങ്ങിന്റെ 777 വിമാനമാണ് ഇന്ത്യന്‍ ടീമംഗങ്ങളെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ ഉപയോഗിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളേയും കുടുംബാംഗങ്ങളേയും സപ്പോര്‍ട്ടിങ് സ്റ്റാഫിനേയും നാട്ടിലെത്തിക്കുന്നതിനാണ് ബി.സി.സി.ഐ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയത്. ബാര്‍ബഡോസിലെ ഗ്രാന്റ്ലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബുധനാഴ്ച യാത്രതിരിച്ച വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു.
ബി.സി.സി.ഐക്ക് വിമാനം കൊടുക്കാനായി എയര്‍ ഇന്ത്യ അവരുടെ നേവാര്‍ക്ക്-ഡല്‍ഹി എ106 വിമാനം റദ്ദാക്കിയെന്നാണ് ആരോപണം. ജൂലൈ രണ്ടിലെ വിമാനമാണ് റദ്ദാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് വേണ്ടി റഗുലര്‍ സര്‍വീസുകള്‍ റദ്ദാക്കരുതെന്ന് ഡി.ജി.സി.എ ചട്ടത്തില്‍ പറയുന്നുണ്ട്. ഇത് കമ്പനി ലംഘിച്ചോയെന്ന പരിശോധനക്കാണ് ഡി.ജി.സി.എ ഒരുങ്ങുന്നത്.
വിമാനം റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയ ആളുകള്‍ക്കായി എന്ത് ചെയ്തുവെന്ന് വിശദീകരിക്കാനും എയര്‍ ഇന്ത്യയോട് ഡി.ജി.സി.എ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, വിവാദം സംബന്ധിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയാറായിട്ടില്ല.
വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചുവെന്നും ഇവര്‍ക്ക് മറ്റുവിമാനങ്ങളില്‍ സീറ്റ് നല്‍കിയെന്നും അല്ലാത്തവര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ഒരുക്കിയെന്നുമാണ് എയര്‍ ഇന്ത്യ അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് യാത്രാസൗകര്യം ഒരുക്കിയില്ലെന്ന പരാതിയുമായി ചില യാത്രക്കാര്‍ രംഗത്തെത്തി.
Delhi
അരവിന്ദ് കെജ്രിവാള് പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം ആപ് ചെയര്മാന് അരവിന്ദ് കെജ്രിവാള് പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന് നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന ലുധിയാനയില്‍ നിന്ന് കെജ്രിവാള് മത്സരിച്ച് പഞ്ചാബ് സര്‍ക്കാരില്‍ ചേരാനുള്ള സാധ്യതയുണ്ടെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.എല്‍.എയുമായ പ്രതാപ് സിങ് ബജ്വ പറഞ്ഞു.
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനം കെജ്രിവാള് ലക്ഷ്യമിടുന്നുണ്ടെന്ന് പഞ്ചാബ് ബി.ജെ.പി നേതാവ് സുഭാഷ് ശര്‍മ്മയും അവകാശപ്പെട്ടു. പഞ്ചാബില്‍ എ.എ.പിയില്‍ പിളര്‍പ്പുണ്ടാകാനും സംസ്ഥാന സര്‍ക്കാരില്‍ പുനഃസംഘടന ഉണ്ടാകാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. അതിനിടെ, രാജ്യത്ത് പാര്‍ട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ ചെയര്മാന് അരവിന്ദ് കെജ്രിവാള് പാര്‍ട്ടി എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു. ഫെബ്രുവരി 11ന് ഡല്‍ഹിലാണ് യോഗം ചേരുക. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച നടക്കാനിരുന്ന പഞ്ചാബ് മന്ത്രിസഭാ യോഗം വീണ്ടും മാറ്റിവച്ചു. പഞ്ചാബിലെ 30 ആം ആദ്മി എം.എല്‍.എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് ബജ്വയുടെ അവകാശവാദത്തിനു പിന്നാലെയാണ് കെജ്രിവാള് ചൊവ്വാഴ്ച യോഗം വിളിച്ചത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ് ആസന്നമാണെന്നും ബജ്വ കൂട്ടിച്ചേര്‍ത്തു. ഇടക്കാല തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയിലെ 35 എം.എല്‍.എമാര്‍ പാര്‍ട്ടി വിടാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. പഞ്ചാബില്‍ 2022ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ 92 എണ്ണം നേടി ആപ് കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് 18 സീറ്റുകള്‍ നേടി, ശിരോമണി അകാലിദളിന് മൂന്ന് എം.എല്‍.എമാരുണ്ട്.
Delhi
മഹാ കുംഭമേള ദുരന്തത്തിന്റെ പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മഹാ കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേരെങ്കിലും കൊല്ലപ്പെട്ടത് നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ഭക്തരുടെ സുരക്ഷയെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായുള്ള പൊതുതാല്പര്യ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിക്കുകയും പകരം അലഹബാദ് ഹൈകോടതിയെ സമീപിക്കാന്‍ ഹരജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഇത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ആശങ്കാജനകവും. എന്നാല്‍ നിങ്ങള്‍ അലഹബാദ് ഹൈകോടതിയിലേക്ക് പോകൂ’- ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പൊതുതാല്പര്യ ഹരജി സമര്‍പിച്ചത്.
അലഹബാദ് ഹൈകോടതിയില്‍ ഇതിനകം ഒരു ഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ ഹരജി സുപ്രീംകോടതിയില്‍ പരിശോധിക്കേണ്ടതില്ലെന്നും മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി പ്രതിനിധീകരിക്കുന്ന, യു.പി സര്‍ക്കാറിന്റെ സബ്മിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങള്‍ തടയുന്നതിനും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം തുല്യതയുടെയും ജീവിതത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് ഹരജിയില്‍ പറയുന്നു.
Delhi
ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി അനുഭവിക്കുന്നതെന്ന് ശോഭ സുരേന്ദ്രന്; കോടിയേരി ബാലകൃഷ്ണനെതിരെയും പരിഹാസം

ന്യൂഡല്‍ഹി: അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയനെയും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ശോഭ പരിഹസിച്ചു. ഇതിനെതിരെ കോടിയേരിയുടെ മകന് ബിനീഷ് കോടിയേരി പ്രതികരണവുമായി രംഗത്തുവന്നു.
സനാതന ധര്‍മ്മത്തെ എതിര്‍ത്തത് കൊണ്ടാണ് കോടിയേരി ഇപ്പോള്‍ ഇല്ലാത്തത് എന്നും ശബരിമല സ്ത്രീപ്രവേശനത്തിന്റെ ശിക്ഷയാണ് പിണറായി അനുഭവിക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ശോഭ സുരേന്ദ്രന്റെ പരാമര്‍ശം. ‘എന്റെ സുപ്രീം കോടതി എന്നുപറയുന്നത് ഗുരുവായൂരപ്പനാണ്. കേരളത്തില്‍ കോടിയേരി ബാലകൃഷ്ണന് സനാതന മൂല്യത്തെ വെല്ലുവിളിച്ചു. ഇപ്പോള്‍ നമ്മോടൊപ്പമില്ല അദ്ദേഹം. എത്ര വേദനയാണ് അദ്ദേഹം ജീവിതത്തില്‍ ഏറ്റുവാങ്ങിയത് ഇന്ത്യയില്‍ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായ പിണറായി വജയന് രാജ്യത്ത് ഒരു മീറ്റിങ്ങിന് വന്ന് നടന്നുപോകുമ്പോള്‍ അദ്ദേഹത്തെ ചൂണ്ടി മറ്റ് മുഖ്യമന്ത്രിമാര്‍ ചിരിക്കുകയാണ്. അങ്ങനെയുള്ള ഒരവസ്ഥ അദ്ദേഹത്തിന് എങ്ങനെയുണ്ടായി ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി, വിശ്വാസത്തെ തകര്‍ക്കാന്‍ വേണ്ടി പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും ഉപയോഗിച്ച് വിശ്വാസമില്ലാത്ത സ്ത്രീകളെ മലകയറ്റിച്ചതിന്റെ ബാക്കിപത്രമാണ്. ഇത് പലരും അനുഭവിക്കുന്നുണ്ട്’ -ശോഭ പറഞ്ഞു.
ആര്.എസ്.എസിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ഇതുപോലുള്ള തിക്താനുഭവങ്ങള്‍ ആയിരിക്കും ജീവിതത്തില്‍ ഉണ്ടാവുക എന്നതാണ് ശോഭാ സുരേന്ദ്രന് പറയാതെ പറയുന്നതെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. ‘സനാതന മൂല്യത്തെ എതിര്‍ക്കുന്നവര്‍ക്കെല്ലാം അസുഖം വന്നു മരണമുണ്ടാകും എന്നതാണ് ശോഭാ സുരേന്ദ്രന് പറയുന്നത്. സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നു എന്നല്ല ശോഭ സുരേന്ദ്രന് ലക്ഷ്യം വെക്കുന്നത്. സനാതന ധര്‍മ്മത്തെ മുന്‍നിര്‍ത്തി ആര്‍എസ്എസിനെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ജീവിതത്തില്‍ ഇതുപോലുള്ള തിക്താനുഭവങ്ങള്‍ ആയിരിക്കും ഉണ്ടാവുക എന്നതാണ് പറയാതെ പറയുന്നത്. പിണറായി വിജയനും ഇനി ഇതുപോലുള്ള ഒരു അനുഭവം ആയിരിക്കും വരുന്നത് എന്നാണ് ശോഭാ സുരേന്ദ്രന് പറയുന്നത്. ഒരിക്കലും ആര്.എസ്.എസിന് കീഴ്പ്പെട്ട ജീവിതമല്ല
പിണറായിയുടേയും കോടിയേരി ബാലകൃഷ്ണന്റേതും. മരിക്കുന്നതുവരെ ആര്‍എസ്എസിന് കീഴ്പ്പെടാതെയാണ് കോടിയേരി ബാലകൃഷ്ണന് ഈ നാട്ടില്‍ ജീവിച്ചത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ജനങ്ങളുടെ മനസ്സില്‍ കോടിയേരി ആരായിരുന്നെന്നും എന്തായിരുന്നു എന്നും കൃത്യമായി അടയാളപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്കെതിരെ ജനങ്ങളും പാര്‍ട്ടി സഖാക്കളും പാര്‍ട്ടിയും കൃത്യമായി മറുപടി പറയും’ -ബിനീഷ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login