7 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പാര്‍ട്ടി നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിരുദ്ധമായി 21.11.2021 ന് കാട്ടാക്കട നിയോജക മണ്ഡലത്തില്‍ പള്ളിച്ചല്‍ മണ്ഡലത്തിലെ മൂക്കുന്നി മലയില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി ഗോപകുമാറിന്റെ വസതിയില്‍ ഗ്രൂപ്പ് യോഗം ചേരുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം. ആര്‍ ബൈജു, സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കും യോഗത്തില്‍ പങ്കെടുത്ത പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ പള്ളിച്ചല്‍ സതീശ്, ബ്ലോക്ക് സെക്രട്ടറിമാരായ പുന്നമൂട് ശിവകുമാര്‍, ഗോപകുമാര്‍, കണ്ടല അബുബക്കര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയംഗം മല്ലികാദാസ് എന്നിവര്‍ക്ക് കെപിസിസി ജന സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ഒരാഴ്ച്ചയ്ക്കകം ബോധിപ്പിക്കണമെന്ന് ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.

Related posts

Leave a Comment