ചിപ്പുകളുടെ ക്ഷാമം ; സ്മാർട്ട്‌ഫോൺ വില കുത്തനെ കൂടിയേക്കും

ലോക വിപണിയിൽ ഫോൺ ചിപ്പുകളുടെ ക്ഷാമം രൂക്ഷം. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ കാർ വിപണിയെ സെമി കണ്ടക്ടറിന്റെ ക്ഷാമം ബാധിച്ചത് പോലെയാണ് ഇപ്പോൾ ഫോൺ വിപണിയെ ചിപ്പുകളുടെ ക്ഷാമം ബാധിച്ചിരിക്കുന്നത്. ഇത് ഫോൺ ഉപയോക്താക്കളെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ. 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമി കണ്ടക്ടർ ക്ഷാമം ഉണ്ടാകുന്നത്. കോവിഡ് മഹാമാരിയും തുടർന്ന് വന്ന ലോക്ക്ഡൗണും പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു.എന്നാൽ ഈ പ്രതിസന്ധി മുൻകൂട്ടി കണ്ട ചില കമ്പനികൾ പ്രശ്നത്തെ നേരിടാൻ സജ്ജമായിരുന്നു. അവർ തങ്ങളുടെ സപ്ലൈ ചെയിനുകൾ സജ്ജമാക്കി നിർത്തിയിരുന്നു. ആറുമാസത്തേക്ക് വിപണിക്ക് ആവശ്യമായ അപ്ലിക്കേഷൻ പ്രൊസസ്സറുകളും, സെൻസറുകളും പല കമ്പനികളും സംഭരിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഉത്സവ സീസണുകൾ വരാനിരിക്കെ വലിയ തോതിൽ ഇപ്പോൾ സ്മാർട്ട്ഫോണുകൾ വിറ്റഴിയുന്നുണ്ട്. സെമി കണ്ടക്ടർ ക്ഷാമം ഉത്പാദനത്തെ ബാധിക്കുമോ എന്ന ആശങ്ക കമ്പനികൾക്കുണ്ട് എന്ന് തന്നെ പറയാം. സാംസങ്ങ്, ഓപ്പോ, ഷവോമി എന്നീ ബ്രാന്റുകൾക്ക് സെമി കണ്ടക്ടർ ക്ഷാമം കൂടുതൽ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇത് പക്ഷെ സ്മാർട്ട്ഫോണുകളുടെ വില വലിയ തോതിൽ വർധിപ്പിക്കാൻ ഇടവരുത്തിയേക്കും.

Related posts

Leave a Comment