രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയും ; ഹ്രസ്വചലച്ചിത്രമേളയിൽ ഒൻപതു കലാലയ കാഴ്ചകൾ ;ആദ്യ ദിനത്തിൽ പ്രദർശിപ്പിക്കുന്നത് 33 ചിത്രങ്ങൾ

തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തെ അതിജീവനക്കാഴ്ചകളുമായി പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെൻററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് നാളെ തിരുവനന്തപുരത്ത് തുടക്കമാവും. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ തുടങ്ങി 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും പ്രദർശിപ്പിക്കുന്ന മേള വൈകുന്നേരം ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിൽ ഉദ്ഘാടന ചടങ്ങുകൾക്കു ശേഷം ബെയ്റൂട്ട് ഐ ഓഫ് ദ് സ്റ്റോം എന്ന ചിത്രം പ്രദർശിപ്പിക്കും.
രാവിലെ 9.30 മുതൽ മേളയുടെ ഭാഗമായുള്ള ചലച്ചിത്ര പ്രദർശനങ്ങൾ ആരംഭിക്കും .ഓഡി -1 ൽ സാറാ എൽ ആബേദ് സംവിധാനം ചെയ്‍ത ഐൻട് നോ ടൈം ഫോർ വിമെൻ എന്ന കനേഡിയൻ ഹ്രസ്വ ഡോക്യുമെൻററിയാണ് ആദ്യ ചിത്രം. തുടർന്ന് 10 മണിക്ക് ഓഡി -4 ൽ അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലെ എ ഫാളൻ ഫ്രൂട്ട് എന്ന ചിത്രം പ്രദർശിപ്പിക്കും . മത്സര ചിത്രങ്ങളായ നിർമ്മല അക്ക മദർ,ദി ഡേ ഐ ബികം എ വുമൺ , ദി ഡോൾ , സൺറൈസ് ഇൻ മൈ മൈൻഡ് , ഡേ ഈസ് ഗോൺ ,മുട്ട്സ് ,ദി ബട്ടൺ എന്നീ ചിത്രങ്ങൾ ഉൾപ്പടെ ആദ്യ ദിനത്തിൽ 32 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
കാമ്പസ് മത്സര ചിത്രമായ അസ്ര ജുൽക സംവിധാനം ചെയ്ത ആര്യൻ ,റൂബൻ തോമസ് സംവിധാനം ചെയ്ത അരങ്ങിനുമപ്പുറം ആന്റണി,നിരഞ്ജ് മേനോൻ സംവിധാനം ചെയ്ത റിച്ച്വൽ എന്നിവയാണ് ആദ്യദിനത്തിലെ മലയാള ചിത്രങ്ങൾ . ഡെത്ത് ഇൻ വെനീസിലെ നായകനായ ബോൺ ആൻഡേഴ്സ്നെ സംവിധായകൻ കണ്ടെത്തുന്നതിനെ ആധാരമാക്കിയുള്ള വിഖ്യാത ഡോക്യൂമെന്ററി ചിത്രമായ ദി മോസ്റ്റ് ബ്യുട്ടിഫുൾ ബോയ് ഇൻ ദ വേൾഡ് എന്ന ചിത്രവും വ്യാഴാഴ്ച്ച പ്രദർശിപ്പിക്കും. ഓഡി-4 ഉച്ചയ്ക്ക് 12.15 നാണ് ചിത്രം പ്രദർശിപ്പിക്കുക. ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും.

ഹ്രസ്വചിത്രമേളയിൽ പ്രതിസന്ധിയെ അവസരമാക്കിയ ഒൻപതു കലാലയ ചിത്രങ്ങൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. കോട്ടയം സി എം എസ് കോളേജ് വിദ്യാർത്ഥിനിയായ ആസ്ര ജുൽക്ക സംവിധാനം ചെയ്ത ആര്യൻ, റൂബൻ തോമസ് ഒരുക്കിയ അരങ്ങിനുമപ്പുറം ആന്റണി , കിരൺ കെ ആർ സംവിധാനം ചെയ്ത ആറ്റം,ഫയാസ് ജഹാന്റെ പ്യൂപ്പ, ഗോവിന്ദ് അനി ഒരുക്കിയ ടു ഹോം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
അധ്യാപകനിൽ നിന്നും ജാതീയ അധിക്ഷേപം നേരിട്ട വിദ്യാർത്ഥികളുടെ പ്രതിഷേധം പ്രമേയമാക്കിയ ബേൺ എന്ന ചിത്രം ഈ വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്. കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളേജ് വിദ്യാർത്ഥിയായ മാക് മേർ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കുടുബബന്ധങ്ങളും സമുദായ വിലക്കും പഠനത്തിന് വിഘാതമാകുന്ന സാഹചര്യങ്ങളെ അതിജീവിക്കുന്ന പെൺകുട്ടിയുടെ ജീവിതം ചിത്രീകരിക്കുന്ന ക്രിസന്റ് ,പശ്ചിമഘട്ടത്തിന്റെ താഴ്വരയിലെ ജനങ്ങളുടെ ജീവിതം അന്വേഷിക്കുന്ന ഡോകുമെന്ററി അൺ സീൻ വോയിസസ് എന്നിവയും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി കൂട്ടായ്മകളിലൂടെ പിറന്ന ഹ്രസ്വചിത്രങ്ങളാണ് മേളയിൽ ക്യാമ്പസ്‌ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .

Related posts

Leave a Comment