Connect with us
48 birthday
top banner (1)

Kuwait

ഷമേജ് കുമാറിന്റെ ‘ഖാന ചാഹിയെ’ ദുബായ് ഹൃസ്വ ചിത്ര മത്സരത്തിന്റെ അവസാന റൗണ്ടിൽ !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഷമേജ് കുമാറിന്റെ ഹൃസ്വ ചിത്രം ‘ഖാന ചാഹിയെ’ മൂന്നാമത് ദുബായ് അൽ മാർമൂമ് ഹൃസ്വ ചിത്ര മത്സരത്തിന്റെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൊറോണ കാലത്തെ ദുരിതങ്ങളെ സോഷ്യൽ മീഡിയ യുടെ സാധ്യതകളിലൂടെ അതിജീവിക്കുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം.
നോട്ടം ഇന്റർനാഷണൽ ഫെസ്റ്റിവൽ, നാഷണൽ ഫിലിം അക്കാദമി ഫെസ്റ്റിവൽ, സൗത്ത് ഇന്ത്യൻ ടെലിവിഷൻ സിനിമ അവാർഡ്‌സ്, നെടുമുടി വേണു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ ഫെസ്റ്റിവലിൽ ഈ ചിത്രം സമ്മാനാര്ഹമായിട്ടുണ്ട്.


ദുബായ് ആര്ട്ട് ആൻഡ് കൾചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്ര തലത്തിലും, ഗൾഫ് മേഖലയിലും, തദ്ദേശീയരുമായ സിനിമ പ്രവർത്തകർക്കു പ്രോത്സാഹനം നൽകുന്നതിന് വേണ്ടിയാണു അൽ മർഹൂം ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഡോക്യുമെന്ററി, ആനിമേഷൻ, ലൈവ് ആക്ഷൻ സിനിമ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലെ വിജയിക്കും 30,000 ദിർഹവും ഷിൽഡും നൽകുന്നതാണ്. ജനുവരി 12 മുതൽ 21 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ വെച്ചാണ് ഫെസ്റ്റിവൽ നടക്കുന്നത്.

Advertisement
inner ad

കുവൈറ്റിലെ പ്രമുഖ ഛായാഗ്രഹനായ ഷാജഹാൻ ആണ് ഖാന ചാഹിയെ യുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ബോണി കുര്യൻ സംഗീതം നൽകിയിരിക്കുന്നു. രമ്യ രതീഷ്, ആതിര പ്രവീൺ, പ്രവീൺ കൃഷ്ണൻ, ഉണ്ണി കൈമൾ, ഡോ: പ്രമോദ് എന്നിവരാണ് അഭിനേതാക്കൾ. കല : വരുൺ ദേവ് . കുവൈറ്റിൽ നിന്നുള്ള ഈ ഹ്രസ്വ ചിത്രം ദുബായ് ൽ മികച്ച നേട്ടം കൈവരിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈറ്റ് അഗ്നിശമനസേനാ പരിശീലനം നേടി മെഡക്സ് മെഡിക്കൽ കെയർ ടീം!

Published

on


കുവൈറ്റ് സിറ്റി : കുവൈറ്റ് അഗ്നി ശമനസേനാ വിഭാഗത്തിന്റെ പ്രെത്യേക പരിശീലനമാർജ്ജിച്ച് ടീം മെഡക്സ് മെഡിക്കൽ കെയർ.
കുവൈറ്റ് ആരോഗ്യ മേഖലയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന മെഡക്സ് മെഡിക്കൽ കെയർന്റെ ഫഹാഹീൽ ഔട്‍ലെറ്റിൽ ആണ് അഗ്നിമനസേനാ വിഭാഗം ക്യാപ്റ്റൻ അഹമ്മദ് മൻസൂർ ബൗഷാഹ്രി, ക്യാപ്റ്റൻ മുഹമ്മദ് വാഹിദ് അസിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. അടിയന്തിര സാഹചര്യത്തിൽ ഭയ വിഹ്വലരാവാതെ സമചിത്തതയോടെ നേരിടുന്നതിനുള്ള പരിശീലനമാണ് വിവിധ മാനേജർ, മാനേജ്‌മന്റ് പ്രതിനിധികൾ, ഡോക്ടർമാർ, നഴ്സ്‌മാർ, പറ മെഡിക്കൽ സ്റ്റാഫ്‌, മറ്റു ജീവനക്കാർ എന്നിവർക്ക് ലഭിച്ചത്.

അത്യധികം ഉയർന്ന താപ നിലയുള്ള ഈ സമയത്ത് ഇത്തരം പരിശീലനങ്ങളും ബോധവൽക്കരണങ്ങളും ജീവനക്കാർക്ക് നൽകേണ്ടത് അനിവാര്യമാണെന്നും, സ്വന്തം സുരക്ഷയോ ടൊപ്പം മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാപ്പ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുവൈറ്റ് അഗ്നിമനസേനാ വിഭാഗത്തിന്റെ സഹകരണത്തോടെ ഈ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചെതെന്നും മാനേജ്‌മന്റ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

വോയ്സ് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു!

Published

on

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ട് അനുശോചന യോഗം സംഘടിപ്പിച്ചു. ചെയർമാൻ പി.ജി.ബിനുവിന്റെ നേതൃത്വത്തിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു. ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.

Advertisement
inner ad

രക്ഷാധികാരി ഷനിൽ വെങ്ങളത്ത്,കേന്ദ്ര കമ്മിറ്റി അംഗം ദിലീപ് തുളസി, ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ, ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം.രാധാകൃഷ്ണൻ, വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വനിതാവേദി ട്രഷറർ അനീജ രാജേഷ്, വനിതാവേദി സെക്രട്ടറി അജിത.എം.ആർ എന്നിവർ അനുശോചന മർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി സുജീഷ്പി ചന്ദ്രൻ സ്വാഗതവും കേന്ദ്ര ട്രഷറർ ബിപിൻ.കെ.ബാബു നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

വിദേശ തൊഴിൽ തട്ടിപ്പ് : രണ്ടു മാസത്തിനകം നടപടി വേണമെന്ന്ഹൈക്കോടതി!

Published

on


കുവൈറ്റ് സിറ്റി : വിദേശ തൊഴിൽ തട്ടിപ്പ് കേസുകളിൽ ശക്തമായ നടപടി വേണമെന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിവേദനത്തിൽ സംസ്ഥാന സർക്കാർ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേരളം ഹൈക്കോടതി ഉത്തരവിട്ടു. വിദേശ പഠനത്തിനായി വിദ്യാർത്ഥികളെ അയക്കുന്നതിന്റെയും വിദേശ കുടിയേറ്റങ്ങളുടെയും മറവിൽ വ്യാപകമായ തട്ടിപ്പുകൾ അരങ്ങേറുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രവാസി ലീഗൽ സെൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നത്. നിവേദനത്തിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്. ഹൈക്കോടതിയുടെ ഉത്തരവാവ് പ്രവാസി സമൂഹത്തിനു ആശ്വാസകരമാണെന്നു പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഭാരവാഹികളായ ബിജു സ്റ്റീഫൻ, ഷൈജിത്, ചാൾസ് ജോർജ് എന്നിവർ അറിയിച്ചു.

Continue Reading

Featured