പെരുന്നാള്‍ പ്രമാണിച്ച് മുഴുവന്‍ കടകളും തുറക്കുംഃ വ്യാപാരികള്‍

കോഴിക്കോട്ഃ വലിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവന്‍ കടകളും ഒരാഴ്ച പൂര്‍ണമായി തുറക്കാന്‍ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി. നസറുദീന്‍. അനുമതി നല്‍കിയില്ലെങ്കില്‍ സ്വന്ത നിലയ്ക്ക് അതിനു തയാറാകുമെന്ന് സമിതി മുന്നറിയിപ്പ് നല്‍കി. ഈ മാസം ഇരുപത്തൊന്നിനാണ് സംസ്ഥാനത്ത് വലിയ പെരുന്നാള്‍.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് സംസ്ഥാനത്തെ ചെറുകിട കച്ചവടക്കാരെയാണ്. പലരും ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കിലാണ്. കോവിഡിന്‍റെ പേരല്‍ ഇനിയും കച്ചവട സ്ഥാപനങ്ങള്‍ അടച്ചിട്ടു വീട്ടിലിരിക്കാന്‍ കഴിയില്ല. വലിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്കെങ്കിലും കടകള്‍ തുറക്കാന്‍ കഴിയണം. അതു കഴിഞ്ഞ് ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരാമെന്നും നസറൂദീന്‍ പറയുന്നു.

Related posts

Leave a Comment