ആഴ്ചയില്‍ ആറു ദിവസവും കടകള്‍ തുറക്കും

  • ഓഗസ്റ്റ് 15നും 22 നും ലോക്ക് ഡൗണില്ല.
  • കടകള്‍ രാത്രി ഒന്‍പതു വരെ

തിരുവനന്തപുരംഃ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് ആഴ്ചയില്‍ ആറുദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കി. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെയാണ് തുറക്കാനുള്ള അനുമതി. ശനിയാഴ്ചകളിലും കടകള്‍ തുറക്കും. സ്വാതന്ത്ര്യ ദി‌നം പ്രമാണിച്ച് ഓഗസ്റ്റ് 15നും, മൂന്നാം ഓണ ദിവസമായ ഓഗസ്റ്റ് 22 നും ലോക് ഡൗണ്‍ ഉണ്ടായിരിക്കില്ല. മരണാനന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് പരമാവധി 20 പേര്‍ക്കു മാത്രമാണ് അനുമതി. വലിയ ആരാധനാലയങ്ങളില്‍ പരമാവധി നാല്പതു പേര്‍ക്കി മാത്രം പ്രവേശനം.

ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക് ഡൗണ്‍ നിര്‍ത്തലാക്കി. പകരം., ആയിരം പേരില്‍ എത്രപേര്‍ക്കു രോഗം വരുന്നു എന്നതു കണക്കാക്കിയാണ് ഇനി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. ആയിരത്തിന് പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം വന്നാല്‍ ആ വാര്‍ഡില്‍ ട്രിപ്പിള്‍ ലോക്ക് ഡോണ്‍ ഏര്‍പ്പെടുത്തും. വ്യാപന നിരക്ക് ആഴ്ചകള്‍ അടിസ്ഥാനമാക്കിയാണ് നിയന്ത്രണം. കടകളിലെത്തുന്നവര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരാകണം. ആര്‍ടിപിസി ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയവരും രോഗം വന്ന് ഭേദമായി ഒരു മാസം കഴിഞ്ഞവരുമാണ് കടകളില്‍ വരേണ്ടത്. ഇരുപത്തഞ്ച് ചതുരശ്ര അടി സ്ഥലത്ത് ഒരാള്‍ എന്നതാവണം പ്രവേശനാനുമതി. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.

Related posts

Leave a Comment