കടകൾ തുറക്കും ; വാരാന്ത്യ ലോക്ഡൗണും ഒഴിവാക്കിയേക്കും ; തീരുമാനം മറ്റേന്നാൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുളള നടപടികളെപ്പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളം സന്ദര്‍ശിക്കുന്ന വിദഗ്‌ദ്ധ സമിതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും നിയന്ത്രണങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ എല്ലാ കടകളും തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഇതിനാെപ്പം വാരാന്ത്യ ലോക്ക്ഡൗണും അവസാനിപ്പിച്ചേക്കും.

രോഗവ്യാപനം കൂടിയാല്‍ ആ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലുളള പ്രദേശങ്ങള്‍ മൊത്തത്തില്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ മാത്രം അടച്ചിരുന്ന ബദല്‍ നിര്‍ദ്ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.

Related posts

Leave a Comment