കടയടപ്പ്സമരം തുടങ്ങി, മെഡിക്കല്‍ സ്റ്റോറുകളും തുറക്കുന്നില്ല

കൊച്ചിഃ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന കടയടപ്പ് സമരം പൂര്‍ണം. ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. പെട്രോള്‍ പമ്പുകള്‍ തുറന്നിട്ടുണ്ട്. മാവേലി സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍ എന്നിവയുടെ ഔട്ലെറ്റുകളും തുറക്കും.

ജില്ലകളും താലൂക്കുകളും കേന്ദ്രീകരിച്ച് വ്യാപാരികള്‍ ഉപവാസ സമരവും നടത്തും. തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് പടിക്കലാണ് ഉപവാസം.

കോവിഡി നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടാണ് സമരം. മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Related posts

Leave a Comment