അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടണ്‍: വാഷിങ്ടണിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും ഒരു പൊലീസ് ഉദ്യഗസ്ഥനുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വാഷിങ്ടണ്‍ ഡി.സിയിലെ 14 യൂ സ്ട്രീറ്റ് നോര്‍ത്ത് വെസ്റ്റിലാണ് സംഭവം. വെടിയേറ്റ മൂന്ന് പേരില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രായ പൂര്‍ത്തിയാകാത്ത ഒരാള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വെടിയേറ്റ ഒരു പൊലീസുകാരനും ചികിത്സയിലുണ്ടെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി റോബര്‍ട്ട് ജെ കോണ്ടി പറഞ്ഞു. അക്രമികള്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിതായും അദ്ദേഹം അറിയിച്ചു.

വെടിവെപ്പിനിടെ പൊലീസുകാര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ട്വീറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. യുഎസിലെ പൊലീസ് യൂണിയനായ നാഷണല്‍ ഫ്രറ്റേണല്‍ ഓര്‍ഡര്‍ ഓഫ് പൊലീസാണ് ക്ലിപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പൊലീസുകാരടക്കമുള്ള തിരക്കുള്ള നഗരത്തിലായിരുന്നു സംഭവം.

Related posts

Leave a Comment