റഷ്യന്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; എട്ട് മരണം

മോസ്‌കോ: റഷ്യയിലെ പേം സര്‍വകലാശാല ക്യാമ്പസിൽ നടന്ന വെടിവെപ്പില്‍ ഏട്ടു പേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സര്‍വകലാശാല ക്യാമ്പസിൽ വെടിവെപ്പ് നടന്നത്. ക്യാമ്പസിലെത്തിയ ആയുധധാരിയായ അജ്ഞാതൻ ആളുകൾക്ക്‌ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ എട്ട് പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട് എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ കുറച്ച്‌ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും, സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടോ എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വരുന്നതായും റിപ്പോര്‍ട്ട് ചെയ്തു.

Related posts

Leave a Comment