ശോഭന ജോർജിന്റെ പിടിവാശി ; ഖാദി ബോർഡ് അവലോകനയോഗത്തിൽ പങ്കെടുത്തവർക്ക് കോവിഡ്

തിരുവനന്തപുരം : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അവലോകനയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരുവനന്തപുരത്ത് ചേർന്നിരുന്നു. ബോർഡിന്റെ ആസ്ഥാന കാര്യാലയത്തിൽ വെച്ച് ജൂൺ 29 നാണ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ അടച്ചിട്ട മുറിയിൽ കൂടിയ യോഗത്തിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അമ്പതോളം ഓഫീസർമാർ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ പങ്കെടുത്ത പകുതിയോളം ജീവനക്കാർക്ക് കോവിഡ് പിടിപെട്ടിരുന്നു. ഒട്ടേറെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മീറ്റിങ്ങ് നടത്തുവാനുള്ള സംവിധാനം ഉള്ളപ്പോൾ ശോഭന ജോർജിന്റെ പിടിവാശി ആയിരുന്നു നേരിട്ട് വിളിച്ചു വരുത്തിയുള്ള മീറ്റിംഗ് എന്നാണ് ആക്ഷേപം. കോവിഡ് പ്രോട്ടോകോളിന് വിരുദ്ധമായി യോഗം വിളിച്ചുചേർത്തതിൽ കേരള സ്റ്റേറ്റ് ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു.

Related posts

Leave a Comment