Connect with us
48 birthday
top banner (1)

Cinema

‘കൂലി’യില്‍ രജനികാന്തിന്റെ ഒപ്പം ശോഭനയും ഫഹദ് ഫാസിലും

Avatar

Published

on

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. അടിമുടി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 38 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സത്യരാജും ഒന്നിച്ചെത്തുന്നത്.

Advertisement
inner ad

മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസില്‍ ‘കൂലി’യുടെ ഭാഗമാകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ‘വിക്രമിന്’ ശേഷം ലോകേഷ് കനകരാജിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രജനിയുടെ ‘വേട്ടയ്യ’നിലും ഫഹദ് മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂലി രജനിക്കൊപ്പമുള്ള ഫഹദിന്റെ രണ്ടാം ചിത്രമായിരിക്കും. വേട്ടയ്യന്‍ ഒക്ടോബറില്‍ റിലീസിനെത്തും. മയാളികളുടെയും തെന്നിന്ത്യയുടെയാകെയും പ്രിയതാരം ശോഭനയും കൂലിയില്‍ ഒരു പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അതിഥി വേഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement
inner ad

Cinema

പിന്തുണയ്ക്ക് നന്ദി, എന്നാൽ അത് മറ്റൊരാൾക്ക് വേദന നൽകുന്നതാകരുത്’: ആസിഫ് അലി

Published

on

തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞ് ആസിഫ് അലി. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതിനൊപ്പം തനിക്കുനൽകുന്ന നന്ദി മറ്റൊരാളെ വേദനിപ്പിക്കുന്നത് ആകരുതെന്ന് ഓർമ്മപ്പെടുത്തി. സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ് താനെന്നും എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകുമെന്നും എന്നാൽ അത് പ്രകടിപ്പിക്കാറില്ല എന്നും ആസിഫ് അലി പറഞ്ഞു.

താനും രമേശ്‌നാരായണനും തമ്മിൽ ഒരു പ്രശ്നവുമില്ല. സാധാരണയായി മനുഷ്യസഹജമായി സംഭവിക്കുന്ന പിഴവായിരിക്കും സംഘാടകർക്ക് സംഭവിച്ചത്. എന്തെങ്കിലും മനഃപ്രയാസത്തിന്റെ പേരിലാകാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു,നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം മാപ്പ് പറയുന്ന അവസ്ഥയിൽ വരെ എത്തിയതിൽ വേദനയുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

Advertisement
inner ad
Continue Reading

Cinema

ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ

Published

on

ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തെലങ്കാന പൊലീസാണ് തിങ്കളാഴ്​ച അമൻ പ്രീത് സിങ്ങിനെയും കൂടെ ഉണ്ടായിരുന്ന ഒൻപതു പേരെയും അറസ്റ്റ് ചെയ്​തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്​ൻ കണ്ടെത്തി.

പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു. തെലങ്കാന ലഹരിവിരുദ്ധ ബ്യൂറോയും സൈബറാബാദ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രാഥമിക വൈദ്യ പരിശോധനയിൽ അമൻപ്രീതും സുഹൃത്തുക്കളും ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

Advertisement
inner ad

നൈജീരിയയിൽ നിന്ന് കൊക്കെയ്ൻ എത്തിച്ച് നഗരത്തിലെ ഉപഭോക്താക്കൾക്ക് വിതരണം നടത്തുകയായിരുന്നു പിടിയിലായ സംഘമെന്ന് ഷംഷാബാദ് ഡിസിപി ശ്രീനിവാസ് അറിയിച്ചു. ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Cinema

‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

Published

on

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്.

അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

Advertisement
inner ad
Continue Reading

Featured