അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുക്കപ്പലുകൾ കൂട്ടിയിടിച്ച് നേരിയ എണ്ണ ചോർച്ചയുണ്ടായി. വെള്ളിയാഴ്ച രാത്രിയാണ് ഭീമൻ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്റർ അറ്റ്ലാന്റിക് ഗ്രേസ് എന്നിവ കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആർഒ അറിയിച്ചു. കപ്പൽ ജീവനക്കാർക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് അടിയന്തര ആവശ്യങ്ങൾക്കായി കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്.
ഗുജറാത്ത് തീരത്ത് ഭീമൻ ചരക്കുക്കപ്പലുകൾ കൂട്ടിയിടിച്ചു
