ഷിൻഡെ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണം

മുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച വിശ്വാസവോട്ടെടുപ്പ്. പുതിയതായി അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. അതേസമയം, ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഏക്നാഥ് ഷിൻഡേ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസും രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഫട്നാവിസ് പിന്നീട് കേന്ദ്ര നേതൃത്വത്തിൻറെ നിർദേശപ്രകാരം സ്ഥാനമേൽക്കുകയായിരുന്നു.
കടുത്ത സമ്മർദത്തെത്തുടർന്നാണ് കൂടുതൽ എംഎൽഎമാർ ഷിൻഡെക്ക് ഒപ്പം നിൽക്കുന്നത്. മഹാരാഷ്‌ട്രയിൽ തിരിച്ചെത്തിയ സാഹചര്യത്തിൽ പലരും മാതൃസംഘടനയിലേക്കു മടങ്ങുമെന്നാണു സൂചന. ഷിൻഡെ മന്ത്രിസഭയ്ക്ക് അധികം ആയുസ് ഇല്ലെന്നു കരുതുന്നവരും ധാരാളമുണ്ട്.

Related posts

Leave a Comment