Connect with us
48 birthday
top banner (1)

Featured

ബോഡി ബില്‍ഡിംഗിലെ പെണ്‍കരുത്ത് ശില്‍പ്പ പ്രകാശ്

Avatar

Published

on

നീതു പൊന്നപ്പന്‍

സ്ത്രീ ശരീരത്തിന് സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന അഴകളവ് മറി കടക്കുമ്പോള്‍ ചിലര്‍ക്ക് ഒരുപക്ഷെ ദഹിക്കണമെന്നില്ല. ആകാര വടിവും മൃദുത്വവും മാത്രം നോക്കി കുടുംബങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന സ്ത്രീകള്‍ക്കു പുറമെ മാതൃത്വത്തോടൊപ്പം സ്വത്വവും പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ഉദാഹരണമാണ് ശില്‍പ്പ പ്രകാശ്. ആലപ്പുഴക്കാരിയായ ശില്‍പ്പ പ്രകാശ് ബോഡി ബില്‍ഡിംഗിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമേ ആയുള്ളൂ എങ്കിലും ഈ മേഖലയില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ ശില്‍പ്പയ്ക്ക് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സാധിച്ചു. ആദ്യ പ്രസവത്തിനു ശേഷം 85 കിലോ ഭാരമുണ്ടായിരുന്ന ശില്‍പ്പ 60 കിലോയിലേയ്ക്കെത്തിയപ്പോള്‍ ദേശീയ അംഗീകരങ്ങള്‍ കൂടിയാണ് ശില്‍പ്പയെ തേടിയെത്തിയത്. 2018ല്‍ സ്റ്റേറ്റ് ലെവല്‍ ആം റെസ് ലിംഗില്‍ വെങ്കലമെഡലായിരുന്നു ആദ്യമായി ലഭിച്ച അംഗീകാരം. പിന്നീടങ്ങോട്ട് ശില്‍പ്പയുടെ ദിനങ്ങളായിരുന്നു. കുറഞ്ഞ കാലയളവിലെ പരിശീലനങ്ങളിലൂടെയാണ് 31കാരയായ ശില്‍പ്പ ദേശീയ തലത്തിലേയ്ക്ക് എത്തിയത്. റിട്ട.എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഡി പ്രകാശിന്റേയും സിന്ധുവിന്റേയും മകളാണ് ശില്‍പ്പ. ചേര്‍ത്തല ചെറുവാരണത്ത് സ്വന്തമായി ജിംനേഷ്യം നടത്തുകയാണ് പ്രകാശ്. എന്നാല്‍ പഠനകാലത്തു പോലും ശില്‍പ്പ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് അമ്മ സിന്ധു പറയുന്നു.

Advertisement
inner ad

അമിത വണ്ണം കാരണം സ്‌കൂള്‍ കോളജ് തലങ്ങളില്‍ ബോഡിഷെയിമിംഗിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. സ്വന്തമായി ജിംനേഷ്യം ഉണ്ടായിട്ടു പോലും വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ശില്‍പ്പ പറയുന്നു. രണ്ടുകുട്ടികളുടെ അമ്മയായിരുന്നിട്ടും ബോളിവുഡില്‍ സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനറായി ശോഭിക്കുന്ന കിരണ്‍ ഡെംബ്ലയെ കുറിച്ചറിഞ്ഞപ്പോള്‍ കൂടുതല്‍ പ്രചോദനമായി. അവര്‍ ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ പേഴ്സണല്‍ ട്രെയിനറാണ്. ഇതൊക്കെ ശില്‍പ്പയെ ഈ മേഖലയിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിച്ചു.

2022 ഡിസംബര്‍ 22ന് നടന്ന ആലപ്പുഴ ജില്ലാ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഓപ്പണ്‍ വിഭാഗത്തില്‍ ശില്‍പ കിരീടം നേടി. തുടര്‍ന്ന് 2023 മാര്‍ച്ചില്‍, സംസ്ഥാനതല മത്സരത്തില്‍ നാലാമതായി. ഇതിനുശേഷം എറണാകുളം കലൂരില്‍ നടന്ന ജെജെ ക്ലാസിക് സൗത്ത് ഇന്ത്യന്‍ ബോഡിബില്‍ഡിംഗ് മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. തുടര്‍ന്ന് ബെംഗളൂരുവില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും വെങ്കല മെഡല്‍ കരസ്ഥമാക്കുകയും ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിക്കണമെന്നാണ് തന്റെ സ്വപ്നമെന്ന് ശില്‍പ്പ പറയുന്നു.

വിവാഹ ശേഷം മകളുടെ പ്രസവത്തോടെ എന്റെ ശരീര ഭാരം 85 കിലോയില്‍ കൂടുതലായി വര്‍ദ്ധിച്ചു. പീന്നീട് കഠിനമായ വര്‍ക്കൗട്ട് നടത്തിയാണ് ശരീരഭാരം കുറച്ചത്. ആദ്യം പഞ്ചഗുസ്തിയില്‍ താത്പ്പര്യമുണ്ടായിരുന്നതായി ശില്‍പ്പ പറയുന്നു. ജിം പരിശീലകയുടെ വേഷമണിഞ്ഞപ്പോള്‍ നിരവധി സ്ത്രീകളാണ് ശിഷ്യരായി ലഭിച്ചത്. ഒരുപാട് സ്ത്രീകള്‍ക്ക് ബോഡി ബില്‍ഡിംഗില്‍ താത്പ്പര്യമുണ്ടെന്ന് ശില്‍പ്പ പറയുന്നു. ഇന്ന് കൂടുതലായും സ്ത്രീകള്‍ ശരീരം സംരക്ഷിക്കാന്‍ നോക്കുന്നവരാണ്. വ്യായാമം ചെയ്യുന്നതുപോലെ പ്രാധാന്യമുള്ള ഒന്നാണ് ഭക്ഷണം. ആഹാരം വലിച്ചു വാരികഴിക്കുന്നതിലല്ല, പ്രോട്ടീനും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം നമ്മുടെ ഡയറ്റില്‍ ഉടള്‍പ്പെടുത്തുകയാണ് വേണ്ടത്. പട്ടിണി കിടക്കുക എന്നാണ് ഡയറ്റ് എന്ന തെറ്റായ ധാരണ പലര്‍ക്കും ഉണ്ട്. ശരിയായ വര്‍ക്ക് ഔട്ട് പിന്നെ നമ്മുടെ ശരീരത്തിന് എന്താണോ കുറവ് അത് കഴിക്കണം. കൂടാതെ സാധാരണ ആള്‍ക്കാര്‍ കഴിക്കുന്നതിലും കുറച്ചധികം ഭക്ഷണം കഴിക്കണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. പനീര്‍, ചിക്കന്‍, ഫിഷ് തുടങ്ങിയവയില്‍ നല്ല രീതിയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.ബോഡിബില്‍ഡിംഗ് പ്രൊഫഷനായി തെരഞ്ഞെടുക്കുന്നവര്‍ ചിക്കന്‍, എഗ് വൈറ്റ്, എന്നിവ മസ്റ്റായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. സ്ത്രീകളുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വര്‍ക്കൗട്ടുകള്‍ എന്ന് അറിഞ്ഞിരിക്കുക. അമിത വണ്ണം, സൗന്ദര്യ പ്രശ്നങ്ങള്‍, വയറ് ചാടുക തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ക്കൗട്ട് ചെയ്യുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് അറിയുക.വ്യായാമം ചെയ്ത് തുടങ്ങുന്നവര്‍ ചിട്ടയോടെ ഭക്ഷണക്രമവും വ്യായാമവും ചെയ്ത് തുടങ്ങാവുന്നതാണ്. ആദ്യം തന്നെ ജീവിതം ചിട്ടപ്പെടുത്തി എടുക്കുകയാണ് വേണ്ടത്. കൃത്യമായ വര്‍ക്കൗട്ടിലൂടെ അമിത ഭാരവും കൊഴുപ്പും ഇല്ലാതാക്കുന്നതോടെ സ്ത്രീകളുടെ ശരീരം കൂടുതല്‍ ഭംഗിയുള്ളതാകും. അയഞ്ഞ പേശികളും ചര്‍മ്മവും മുറുകുന്നതോടെ ശരീരം കൂടുതല്‍ ആകര്‍ഷകമാകാന്‍ തുടങ്ങുമെന്നും ശില്‍പ കൂട്ടിചേര്‍ക്കുന്നു.

ഫിറ്റ്നസ് പരിശീലകനും മോഡലുമായ മനുവാണ് ശില്‍പയുടെ ഭര്‍ത്തവ്. മകള്‍ ആഡ്ലി വെള്ളാപ്പള്ളി നടേശന്‍ എച്ച്എസ്എസ് കണിച്ചുകുളങ്ങര സ്‌കൂളിലെ വിദ്യര്‍ത്ഥിനിയാണ്. മനുവിനും ശില്‍പയും പവര്‍പ്ലസ് എന്ന ഫിറ്റ്നസ് സെന്റര്‍ കണിച്ചുകുളങ്ങരയില്‍ നടത്തിവരുന്നു. തിരുവനന്തപുരം സ്വദേശിയായ പ്രദീഷാണ് ശില്‍പയുടെ ട്രെയ്നര്‍. കൊച്ചിയിലെ പ്രോട്ടീന്‍ ഗൈ സ്പോണ്‍സര്‍ ഷിപ്പിലാണ് ശില്‍പ്പയുടെ പരിശീലനം

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയില്‍ കഴിയുന്ന ഒമ്പതുകാരി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Published

on

കൊച്ചി: അജ്ഞാത വാഹനമിടിച്ച് അത്യാസന്നനിലയില്‍ കഴിയുന്ന ഒമ്പതു കാരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് േൈഹക്കാടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളായ ദൃഷാനയാണ് വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടിയത്.കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി 10ഓടെ ദേശീയപാത മുറിച്ചുകടക്കുമ്പോള്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ദൃഷാനയുടെ മുത്തശ്ശി ബേബി തല്‍ക്ഷണം മരിച്ചിരുന്നു.

Advertisement
inner ad

ദൃഷാനയുടെ ചികിത്സക്ക് വലിയ തുക നിര്‍ധന കുടുംബത്തിന് ചെലവായി. ദൃഷാനക്ക് എന്തെങ്കിലും സഹായം ലഭ്യമാക്കാനുമായിട്ടില്ല. ദൃഷാനയുടെ ദുരവസ്ഥയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്. കോഴിക്കോട് ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെയും വിക്ടിം റൈറ്റ്‌സ് സെന്ററിന്റെയും റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന്റെയടക്കം വിശദീകരണം തേടിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Advertisement
inner ad
Continue Reading

Cinema

സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി വിധിപറയാന്‍ മാറ്റി

Published

on

കൊച്ചി: യുവനടിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദീഖ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹര്‍ജി േൈഹക്കാടതി വിധിപറയാന്‍ മാറ്റി. പരാതിക്കാരി തനിക്കെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരോപണമുന്നയിച്ചപ്പോള്‍ ബലാത്സംഗം സംബന്ധിച്ച ആരോപണമുണ്ടായിരുന്നില്ലെന്നതടക്കം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.

പീഡനത്തെക്കുറിച്ച് 2019 മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി ഹാജരായ സ്പെഷല്‍ ഗവ. പ്ലീഡര്‍ പി. നാരായണന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 2014 മുതല്‍ ചാറ്റ് ചെയ്യാറുണ്ട്. സിദ്ദീഖാണ് ആദ്യമായി ചാറ്റ് ചെയ്തത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുംമുമ്പുതന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു. മുറി അതുതന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മാസ്‌കറ്റ് ഹോട്ടലില്‍ തന്നെ മാനഭംഗപ്പെടുത്തി എന്നടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദീഖ് പ്രതികരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ ശക്തരായതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ഇരയായ നടിയും വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കിയ കോടതി, തുടര്‍ന്ന് ഹര്‍ജി വിധിപറയാന്‍ മാറ്റി.

Advertisement
inner ad
Continue Reading

Featured

ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ ഓണം സ്‌പെഷ്യല്‍ ട്രെയിന്‍

Published

on

പാലക്കാട്: ഓണസീസണിലെ തിരക്ക് കുറക്കാന്‍ ചെന്നൈ സെന്‍ട്രലിനും കണ്ണൂരിനുമിടയില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 14ന് (ട്രെയിന്‍ നമ്പര്‍ 06163)ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചക്ക് 1.30ന് കണ്ണൂരിലെത്തും. സെപ്റ്റംബര്‍ 16ന് ഉച്ചക്ക് ശേഷം 3.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.55ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.
ട്രെയിനുകളില്‍ അധിക കോച്ച്

Advertisement
inner ad

പാലക്കാട്: ഓണം തിരക്ക് പ്രമാണിച്ച് താഴെപ്പറയുന്ന ട്രെയിന്‍ സര്‍വീസുകളീല്‍ ഒരു അധിക കോച്ച് അനുവദിച്ചു.

  1. നമ്പര്‍ 12076/12075 തിരുവനന്തപുരം സെന്‍ട്രല്‍ – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ ഒരു അധിക ചെയര്‍ കാര്‍ കോച്ച്.

2.16308/16307 കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ ഒരു അഡീഷണല്‍ ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.

  1. 16305 എറണാകുളം ജങ്ഷന്‍ – കണ്ണൂര്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
  2. 16306 കണ്ണൂര്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ ഒരു അധിക ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്.
  3. 16343 തിരുവനന്തപുരം സെന്‍ട്രല്‍ – മധുരൈ ജങ്ഷന്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 12 മുതല്‍ 17 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്.
  4. 16344 മധുര ജങ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ അമൃത എക്‌സ്പ്രസ് സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച്
Continue Reading

Featured