Sports
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
ശിഖർ ധവാൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിൽ പങ്കുവച്ച വൈകാരികമായ വീഡിയോ സന്ദേശത്തിൽ, എൻ്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുമ്പോൾ, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്! എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇടംകയ്യന്‍ ബാറ്റര്‍ ആയ ശിഖർ ധവാൻ, ടെസ്റ്റിൽ 34, ഏകദിനത്തിൽ 167, ടി20യിൽ 68 മത്സരങ്ങളിൽ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2022ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിന പരമ്പരയിലാണ് 37 കാരനായ താരം അവസാനമായി രാജ്യത്തിനായി കളിച്ചത്. 2010ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലാണ് താരം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ടെസ്റ്റില്‍ 2,315 റണ്‍സും, ഏകദിനത്തില്‍ 6793 റണ്‍സും, ടി20 യില്‍ 1759 റണ്‍സും എടുത്തിട്ടുണ്ട്. 2008-ൽ ഏകദിന മത്സരത്തിൽ അരങ്ങേറി. അദ്ദേഹത്തിന്റെ കരിയർ ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ വലിയ ടൂര്‍ണമെന്റുകളിൽ സവിശേഷ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു.
Global
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്‌കാരത്തിൻ്റെ ചുരുക്കപ്പട്ടിക
അമേരിക്ക: 2003 നു ശേഷം ആദ്യമായിട്ടാണ് ലോക ഫുട്ബോളിലെ ഈ സൂപ്പർ താരങ്ങളിൽ ഒരാളെങ്കിലുമില്ലാതെ മികച്ച ലോക ഫുട്ബോളർ പുരസ്കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവരുന്നത്. ഒക്ടോബർ 28 നാണ് പുരസ്കാര പ്രഖ്യാപനം.
മെസ്സി 8 തവണയും ക്രിസ്‌റ്റ്യാനോ 5 തവണയും ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.
ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ,സ്‌പാനിഷ് താരങ്ങളായ റോഡ്രി, ലമീൻ യമാൽ, ഫ്രഞ്ച് താരം കിലിയൻ എംബപെ, ഇംഗ്ലിഷ് താരങ്ങളായ ഹാരി കെയ്ൻ, ജൂഡ് ബെലിങ്ങാം, നോർവേ താരം ഹാളണ്ട് തുടങ്ങിയവർ ഇത്തവണ പട്ടികയിൽ ഉണ്ട്.
Sports
‘മകന്റെ കരിയര്‍ നശിപ്പിച്ചത് ധോണി, ക്ഷമിക്കാനാവില്ല’; യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിംഗ്
വീണ്ടും എംഎസ് ധോണിക്കെതിരെ കടുത്ത വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ്. തന്റെ ജീവിതത്തില്‍ ധോണിയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗ്‌രാജ് പറഞ്ഞതായുള്ള അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കിൽ, യുവരാജിന്റെ ക്രിക്കറ്റിന് നാലു അല്ലെങ്കിൽ അഞ്ചു വർഷം കൂടി നീങ്ങാമായിരുന്നുവെന്നും യോഗ്‌രാജ് പറഞ്ഞു.
“ഞാൻ എംഎസ് ധോണിയോട് ഒരിക്കലും ക്ഷമിക്കില്ല. അദ്ദേഹം ഒരു വലിയ ക്രിക്കറ്റ് താരം ആണെങ്കിലും, എന്റെ മകനെതിരെ ചെയ്തതെല്ലാം പുറത്ത് വരികയാണ്; അത് ഞാൻ ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്തവരോട് ക്ഷമിക്കില്ല. രണ്ട്, അവരെ ഒരിക്കലും ഞാന്‍ ആലിംഗനം ചെയ്യില്ല. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും – യോഗ്‌രാജ് സിങ് പറഞ്ഞു. ധോണിക്കെതിരായ യോഗ്‌രാജിന്റെ വിമർശനങ്ങൾ പുതിയതല്ല; ഇതിനുമുമ്പ്, ധോണിയുടെപ്രവൃത്തികൾ മൂലം 2024 ഐപിഎല്‍ സിഎസ്‌കെയ്ക്ക് നഷ്ടമായതായി അദ്ദേഹം ആരോപിച്ചിരുന്നു. ധോണിക്ക് യുവരാജിനെതിരെയുള്ള അസൂയ സംബന്ധിച്ചും യോഗ്‌രാജ് കുറ്റപ്പെടുത്തി.
Sports
കേരള ക്രിക്കറ്റ് ലീഗ് ആരംഭമായി: തിങ്കളാഴ്ച മുതൽ പോരാട്ടം
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഔദ്യോഗികമായി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലാണ് ലീഗ് ലോഞ്ചിങ് നിർവഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു.സെപ്റ്റംബർ രണ്ട് മുതൽ 18 വരെയാണ് പോരാട്ടങ്ങൾ. ആറ് ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, അലപ്പി റിപ്പ്ൾസ്, ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് എന്നിവയാണ് ടീമുകൾ.ആറ് ടീമുകളേയും ചടങ്ങിൽ അവതരിപ്പിച്ചു. താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ട്രോഫിയും പ്രകാശനം ചെയ്തു.അബ്ദുല്‍ ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അലപ്പി റിപ്പ്ൾസ്), സച്ചിന്‍ ബേബി (ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലു ടൈഗേഴ്‌സ്), വരുണ്‍ നായനാര്‍ (തൃശൂർ ടൈറ്റൻസ്), രോഹന്‍ എസ് കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റന്‍മാര്‍.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login