ശിഖര്‍ ധവാനും അയേഷ മുഖര്‍ജിയും വേര്‍പിരിഞ്ഞു

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വിവാഹമോചിതരായി. എട്ട് വര്‍ഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ബന്ധം വേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുള്ള അയേഷ മുഖര്‍ജി 2012ലാണ്​ ധവാനെ വിവാഹം കഴിച്ചത്​. ഈ ബന്ധത്തില്‍ ഏഴുവയസ്സുള്ള മകനുണ്ട്​​. ആംഗ്ലോ ഇന്ത്യന്‍ പശ്ചാത്തലമുള്ള അയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അയേഷയും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. ഫേസ്ബുക്കില്‍ അയേഷയുടെ ചിത്രങ്ങള്‍ കണ്ട ധവാന്‍ അവരുമായി സൗഹൃദത്തിലാവുകയും ഇത് വിവാഹത്തിലെത്തുകയുമായിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലാണ് ശിഖര്‍ ധവാന്‍ ഇപ്പോള്‍ ഉള്ളത്.

Related posts

Leave a Comment