അശരണർക്ക് ആശ്വാസമായി വീണ്ടും ശിബിലി സുലൈമാൻ

മങ്കട:- നിർധനരായ 20 ഓളം കിഡ്നി രോഗികൾക്ക് ആവശ്യമായ ഡയലൈസർ മെഷീനുകൾ പാലിയേറ്റിവ് മുഖാന്തരം ശിബിലി സുലൈമാൻ കൈമാറി. ഉമ്മർ തയ്യിൽ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സന്നിഹിതരായി. കഴിഞ്ഞ റംസാൻ മാസം 42 ഓളം പേർക്കുള്ള ഇത്തരം കിറ്റുകൾ കൈമാറിയതിന്റെ തുടർച്ചയാണിത്. കഴിഞ്ഞ 3 വർഷത്തിന് മുകളിലായി തുടരുന്ന ഈ സേവന പ്രവർത്തനങ്ങൾ സുമനസ്സുകളുടെ സഹായത്തോടെയാണ് നടന്നു പോകുന്നത്. പാലിയേറ്റിവുകളും മെഡിക്കൽ കോളേജുകളും കേന്ദ്രീകരിച്ചാണ് ശിബിലി സുലൈമാന്റെ പ്രവർത്തനം. എംഇഎസ് മെഡിക്കൽ കോളേജ് മുഖാന്തരം നൂറുകണക്കിന് സൗജന്യ ഡയാലിസിസുകൾ നടത്തി പോരുന്നതിനു പുറമെ ക്യാൻസർ രോഗികൾക്ക് സൗജന്യ കീമോയും നൽകിയിരുന്നു. തെരുവുകളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി കൊണ്ടായിരുന്നു തുടക്കം. എഴുത്തുകാരൻ കൂടി ആയ ശിബിലി സുലൈമാൻ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിൽ ആണ്. ഇത്രയും കാലം സഹകരിച്ച നന്മ മനസ്സുകൾക്ക് നന്ദി അർപ്പിച്ചു കൊണ്ട് വീണ്ടും സഹായം തുടരാൻ ശിബിലി അഭ്യർത്ഥിക്കുന്നു

Related posts

Leave a Comment