ഷെല്‍റ്റര്‍ ഇന്ത്യാ ആരോഗ്യ സുരക്ഷാ പദ്ധതി എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

.

കൊണ്ടോട്ടി : ഷെല്‍റ്റര്‍ ഇന്ത്യ പ്രഖ്യാപിച്ച ബഹുമുഖ കാരുണ്യ ക്ഷേമ കര്‍മ്മ പദ്ധതിയായ മിഷന്‍ 202025 ന്റെ ഭാഗമായി ആയിരക്കണക്കിന് നിത്യരോഗികള്‍ക്ക് ആശ്വാസമേകുന്ന ഷെല്‍റ്റര്‍ ഹെല്‍ത്ത് കെയര്‍ പ്രൊജക്ട് എ.പി അനില്‍കുമാര്‍ എം.എല്‍.എ നാടിന് സമര്‍പ്പിച്ചു.രോഗബാധിതരായ, മരുന്നിന് പണം കണ്ടെത്താന്‍ വിഷമിക്കുന്നവരുടെ വിവരങ്ങള്‍ അന്വേഷിച്ച്അവര്‍ക്കുള്ള മരുന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ ഏല്‍പ്പിക്കുന്ന രീതിയാണ് ഹെല്‍ത്ത് കെയര്‍ പിന്തുടരുന്നത്.ഷെല്‍റ്റര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഇത്തരം പദ്ധതികള്‍ ഏറ്റെടുക്കണമെന്നും എം.എല്‍ എ ആവശ്യപ്പെട്ടു.ഷെല്‍റ്റര്‍ ഇന്ത്യാ സെക്രട്ടറി അബ്ദുറഹ്മാന്‍ മനോളി അദ്ധ്യക്ഷനായിരുന്നു.കുവൈത്ത് കേരളാ ഇസ്‌ലാഹീ സെന്റര്‍ പ്രസിഡണ്ട് പി.എന്‍ അബ്ദുല്ലത്തീഫ് മദനി,ഷെല്‍റ്റര്‍ പി ആര്‍ ഒ അംജദ് പീ കെ, അഡ്മിന്‍ സലാഹുദ്ദീന്‍ പലോത്ത് കോഡിനേറ്റര്‍ എം.വി ഗഫൂര്‍ ,ഫാത്തിമ റോഷ്‌ന , ശിവന്‍, അസീസ് ചീരാന്‍ തൊടി , കടവത്ത് അഷ്‌റഫ്, യാസര്‍ പെരിയമ്പലം സംബന്ധിച്ചു.

Related posts

Leave a Comment