Connect with us
48 birthday
top banner (1)

News

ബ്രിട്ടന്‍ അഭയം നല്‍കുന്നത് വരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും

Avatar

Published

on

ന്യൂഡല്‍ഹി: തീക്ഷ്ണമായ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് പലായനം ചെയ്ത ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബ്രിട്ടന്‍ അഭയം നല്‍കുന്നത് വരെ ഇന്ത്യയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്.തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കൈയേറിയതിനെ തുടര്‍ന്ന് അവര്‍ ഇന്ത്യയിലെ ത്തിയത്. സര്‍ക്കാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് അവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ താല്‍ക്കാലിക അഭയം അനുവദിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അവര്‍ ഇന്ത്യയിലെ ഗാസിയബാദിലാണ്.

അതിനിടെ ശൈഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് സംബന്ധിച്ച് യു.കെ സര്‍ക്കാറില്‍ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെയ്ലി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് ഹസീനയോടൊപ്പം യു.കെ പൗരത്വമുള്ള സഹോദരി രഹനയും അവരെ അനുഗമിക്കുന്നുണ്ട്. ഹിന്‍ഡന്‍ എയര്‍ബേസില്‍നിന്ന് ഇന്ധനം നിറച്ച് സൈനിക വിമാനത്തിലോ ഡല്‍ഹി വിമാനത്താവളം വഴി സ്വകാര്യ വിമാനങ്ങളിലോ അവര്‍ യാത്ര തുടരുമെന്നും സൂചനയുണ്ട്.

Advertisement
inner ad

ഇന്ദിരഗാന്ധിയുടെ കാലത്ത് ശൈഖ് ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍റഹ്മാനും അഭയം തേടി ഇന്ത്യയില്‍ എത്തിയിരുന്നു. അതിനിടെ, ധാക്കയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞദിവസം ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകള്‍ക്കും അവാമി ലീഗിന്റെ ഓഫിസുകള്‍ക്കും സമരക്കാര്‍ തീയിട്ടിരുന്നു. ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിന്റെ തലസ്ഥാനത്തെ വസതിയും ആക്രമിക്കപ്പെട്ടു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

മെഡക്‌സ്‌ മെഡിക്കൽ ഗ്രൂപ്പ് സർവേ ടീം ഇന്ത്യൻ എംബസി സന്ദർശിച്ചു!

Published

on

കുവൈറ്റ് സിറ്റി : മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്, കോവിഡ് സർവേയുടെ ഭാഗമായി ഇന്ത്യൻ എംബസി സന്ദർശിച്ചു. പി. എ. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലക്, ദവീന്ദർ പഞ്ച് (സെക്കന്റ് സെക്രട്ടറി) എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സർവേയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മെഡക്‌സ് നഴ്സിംഗ് സുപ്രണ്ടന്റ് കൂടിയായ ടീം ലീഡർ അക്വിഫ് ലാൽ കെ.എം എംബസി അധികൃതർക്ക് വിശദീകരിച്ചു.

കൂടിക്കാഴ്ചയിൽ മെഡക്‌സ്‌ മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഇമ്തിയാസ് അഹമ്മദ്, ഓപ്പറേഷൻസ് ഹെഡ് ജുനൈസ് കോയമ്മ, പി. എ. ജിൻസ് അജു, ഇൻഷുറൻസ് മാനേജർ അജയ്കുമാർ വിശ്വനാഥൻ, മാർക്കറ്റിംഗ് മാനേജർ ലാമ ഇബ്രാഹിംഎന്നിവർക്ക് പുറമെ മറ്റു മാർക്കറ്റിംഗ് ടീമംഗങ്ങളും പങ്കെടുത്തു. കോവിഡ് മഹാമാരിയെ തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമകളും ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആസ്പദമാക്കിയാണ് കുവൈത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെയുള്ള ജനകീയ സർവ്വേ മെഡക്‌സ് ഗ്രുപ്പ് നടത്തുന്നത്. കുവൈറ്റിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് 30 ദിവസം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് മെഡക്‌സ് ലക്ഷ്യമിടുന്നത്.

Advertisement
inner ad
Continue Reading

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Kuwait

കെ.കെ.എം.എ. ‘മർഹബ യാ ശഹ്റു റമദാൻ’ സംഘടിപ്പിച്ചു

Published

on

കുവൈത്ത് സിറ്റി : “വിശുദ്ധ റമദാനിനെ വരവേൽക്കാൻ വൈജ്ഞാനികവും ആത്മീയവൃമായ മുന്നൊരുക്കം അനിവാര്യമാണ്. വിശ്വാസപരവും, ആത്മീയവും, ശാരീരികവും, സാമ്പത്തികവും സാംസ്കാരികവുമായി മുസ്ലിം സമൂഹത്തിനെ സ്ഫുടം ചെയ്തെടുക്കുന്ന സൃഷ്ടാവിൻ്റെ പാഠശാലയാണ് വിശ്വാസികൾക്ക് വിശുദ്ധ റമളാൻ” കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം കുവൈറ്റ്‌ ശർക്കിലെ അവാദി മസ്ജിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മർഹബ യാ ശഹ്റ് റമദാൻ’ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ വാഗ്മി അഷ്‌റഫ്‌ ഏകരൂൽ അഭിപ്രായപ്പെട്ടു. ലോക ജനസഖ്യയിലെ ഒരു മുഖ്യഘടകം പൂർണ്ണമായും വ്രതത്തിലേക്കും ജീവ കാരുണ്യ മേഖലയയിലേക്കും ശ്രദ്ധ യൂന്നുന്നതിലൂടെ അതിൻ്റെ വെളിച്ചവും, തെളിച്ചവും ലോക സമാധാനത്തിന് വലിയ സംഭാവനകളാണ് നൽകുന്നത്. സ്വർഗ്ഗ വാതിലുകളിലൂടെ കടന്ന് പോകുവാൻ നൻമ മുറുകെ പിടിച്ച് കൊണ്ട് ഈ അവസരം ഉപയോഗിക്കുകയാണ് വിശ്വാസികൾ ചെയ്യേണ്ടത് എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.

മനുഷ്യർക്ക് ജീവിതത്തിൽ സകല മേഖലയിലും കൃത്യമായ മാർഗ്ഗദർശനം നൽകുന്ന അല്ലാഹു വിൻ്റെ അന്ത്യവേദമായ വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമെന്നതാണ് ഈ മാസത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഖുർആന്റെ അവതരണം കൂടിയാണ് , ഇസ്ലാമിക സംവിധാനവും കാഴ്ചപ്പാടുകളും ലോക ജനതക്ക് ഒരു പാഠ വിഷയമാണെന്ന് സദസിനോട് സംവദിച്ചു കൊണ്ട് കുവൈറ്റിലെ പ്രമുഖ പണ്ഡിതൻ ഉസ്താദ് അവാദി ഇമാം ശൈഖ് ബഹാവുദീൻ അഭിപ്രായപ്പെട്ടു. കെ. കെ. എം. എ. ആക്ടിങ് പ്രസിഡന്റ്‌ കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു, ചെയർമാൻ എ.പി. അബ്ദുൽ സലാം ഉൽഘാടനം നിർവഹിച്ചു. മത കാര്യ വിഭാഗം വർക്കിംഗ്‌ പ്രസിഡന്റ്‌ സംസം അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ജനറൽ സെക്രട്ടറി ബി.എം.ഇക്ബാൽ, ട്രഷറർ മുനീർ കുനിയ മറ്റു കേന്ദ്ര, സോണൽ, ബ്രാഞ്ച് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി. അബ്ദുൽ കരീം ക്രോഡീകരിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ.പി. ശറഫുദ്ധീൻ ഖുർആൻ പാരായണം നടത്തി. അഡ്മിൻ സെക്രട്ടറി സുൽഫിക്കർ.എം.പി സദസിന് നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured