അഴിമതികൾ പുറത്തുവരുമെന്ന ആകുലതയും, അന്ധമായ പുത്രിവാത്സല്യംകൊണ്ടും പിണറായി വിജയന് ഭ്രാന്തായിരിക്കുകയാണെന്ന്- ഷോൺ ജോർജ്

തിരുവനന്തപുരം : സോളര്‍ കേസ് പ്രതിയുടെ പീഡനപരാതിയില്‍ പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെ തുടർന്നെന്ന് മകൻ ഷോൺ ജോർജ്. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയും അന്ധമായ പുത്രിവാത്സല്യംകൊണ്ടും അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്ന് ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

പുത്രിയിലേക്ക് കാര്യങ്ങൾ എത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വലിയ അഴിമതികളെല്ലാം പുറത്ത് വരാൻ പോകുന്നു. ജ്യോല്‍സ്യൻമാർ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി. വലിയ ആകുലത ഉണ്ട്. എങ്കിൽപ്പോലും കാര്യങ്ങൾ അങ്ങോട്ട് ശരിയാകാത്തത് കൊണ്ട് അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്നും ഷോൺ ജോർജ് പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. പി.സി.ജോര്‍ജിനെതിരെ കളളക്കേസാണ് എടുത്തതെന്ന് അഭിഭാഷകനും പറഞ്ഞു‍. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് നടപടി. പൊതുപ്രവര്‍ത്തകനെ മോശക്കാരനാക്കാനാണ് നീക്കമെന്നും അഭിഭാഷകന്‍ പറഞ്ഞു

Related posts

Leave a Comment