ശാസ്ത്രോൽസവ് പോസ്റ്റർ പ്രകാശനം ചെയ്‌തു

കൃഷ്ണൻ കടലുണ്ടി 

കുവൈറ്റ് സിറ്റി : പാലക്കാട്‌ എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ് അലുംനി അസോസിയേഷനും ഇന്ത്യൻസ് ഇൻ കുവൈറ്റ് വെബ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന ശാസ്ത്രോൽസവ് 2022 ന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു. ഇന്ത്യൻ ഡെന്റീസ് അലയൻസ് ഇൻ കുവൈറ്റ്‌ പ്രസിഡന്റ്‌ ഡോ : തോമസ് തോമസ്, ഡോ : ജയശ്രീ ദീക്ഷിത്, കെ ഇ എഫ് കൺവീനർ അഫ്സൽ അലി, ഐ ഐ കെ പ്രതിനിധി ജോർജ് മാത്യു, കെ ഈ എഫ് എക്സ് ജി സി ശ്യാം മോഹൻ, ശാസ്ത്രോൽസവ് കൺവീനർ സന്തോഷ്‌ കുമാർ, അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ രാജേഷ് ബലദേവൻ  എന്നിവർ ചേർന്ന് ആണ് എഞ്ചിനീയറിങ് കോളേജ്‌ ആലുംനിയുടെ ഓണഘോഷ വേദിയിൽ വച്ചു പ്രകാശന കർമ്മം നിർവ്വഹിച്ചത് . 2022 ഡിസംബർ 16 നു സൽവയിലെ സമൃത ഹാളിൽ വച്ചാണ് ഈ വർഷത്തെ ശാസ്ത്രോത്സവ് നടത്തപ്പെടുന്നത്.

വിവിധ ശാസ്ത്ര മത്സരങ്ങളും, ശാസ്ത്ര പ്രദർശനവും, കുട്ടികൾക്കുള്ള ശാസ്ത്ര പ്രദർശന മത്സരവും ഉൾകൊള്ളിച്ചു കൊണ്ടുള്ള പരിപാടികളിൽ ഈ വർഷം  കുട്ടികൾക്കുള്ള കമ്പ്യൂട്ടർ കോഡിംഗ് മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്.  ഒപ്പം കമ്പ്യൂട്ടർ കോഡിങ്ങിൽ താല്പര്യമുള്ള കുട്ടികൾക്ക് സൗജന്യ പരിശീലനവും അരങ്ങേറും.  മൈക്രോസോഫ്റ്റ്, ലാൻഡ് റോവർ,ഇഡാക്, ഐ. ഡി. എഫ് എന്നിവ പോലുള്ള സ്ഥാപനങ്ങളും പ്രൊഫഷണൽ അസോസിയേഷനുകളും പരിപാടിയിൽ പങ്കെടുക്കുന്നതാണ്. 
സമാപന സമ്മേളനത്തിൽ ഓസ്‌കർ അവാർഡ് ജേതാവ് റസൂൽ പൂകുട്ടിയുടെ സൗണ്ട് എഞ്ചിനീയറിങ്ങിനെ കുറിച്ചുള്ള “സ്പീക്കിങ് വിത്ത്‌ വിൻഡ്”എന്ന പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌  http://www.indiansinkuwait.com/sciencefest എന്ന വെബ് സന്ദർശിക്കാവുന്നതാണ്

Related posts

Leave a Comment