ശശീന്ദ്രൻ അറിയാതെ ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുക്കുന്നത് ആവർത്തിക്കുന്നു ; വിമര്‍ശനമുയരുന്നു

 

തിരുവനന്തപുരം:മന്ത്രി എ.കെ ശശീന്ദ്രനെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥർ  തീരുമാനങ്ങള്‍ എടുക്കുന്നത്  ഇത് ആദ്യമല്ല.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദമായ ഇ മൊബിലിറ്റി പദ്ധതിക്ക് കരാര്‍ നല്‍കിയതായിരുന്നു ആദ്യത്തേത്.4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസ് നിര്‍മിക്കുന്ന ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്കും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കലിനും െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്കു കരാര്‍ നല്‍കിയതില്‍ ഗുരുതര അഴിമതി ഉണ്ടായിരുന്നു. ടെന്‍ഡര്‍ ഇല്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും മന്ത്രിസഭ അറിയാതെയുമാണു കരാര്‍ നല്‍കിയതെന്നായിരുന്നു ആരോപണം. അന്നത്തെ ഗതാഗത മന്ത്രി ആയിരുന്ന എ.കെ ശശീന്ദ്രന്‍ കരാര്‍ നല്‍കിയത് അറിഞ്ഞിരുന്നില്ല. അന്ന് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ വിശദീകരണം ഇതായിരുന്നു.കണ്‍സള്‍ട്ടന്‍സിക്ക് ഏതെങ്കിലും കമ്പനിയുമായി കരാറിലെത്തിയോ എന്നു സംശയമാണ്.  മന്ത്രിസഭയില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് ഓര്‍മ.  ഒരു കമ്പനിയുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. ആര്‍ക്കെങ്കിലും കരാര്‍ കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല.എന്നാല്‍ കമ്പനിക്കു കണ്‍സൾട്ടന്‍സി കരാര്‍ നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു അദ്ദേഹം വ്യക്തമായ മറുപടിയും നല്‍കിയിട്ടില്ലായിരുന്നു.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കമ്പനിക്കു കൺസൾട്ടൻസി നൽകാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇതിന് അധികാരമില്ല.ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്ന് മരംമുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാന്‍ സാധിച്ചതെന്ന് മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്. ഘടകകക്ഷികളുടെ വകുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യമായി ഇടപ്പെടുന്നുവെന്ന ആരോപണം നിലനിൽകെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് .സ്വര്‍ണക്കടത്ത് വിവാദ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉണ്ടായിരുന്നു. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ ആയില്ലെന്നും ജാഗ്രത കുറവുണ്ടായെന്നുമായിരുന്നു പാര്‍ട്ടി വിമര്‍ശനം. ഉദ്യോഗസ്ഥർ അവർക്ക് തോന്നിയതുപോലെ തീരുമാനങ്ങളെടുക്കുന്നു എങ്കിൽ അത് സർക്കാരിൻ്റെ പരാജയമായി തന്നെ വിലയിരുത്താം.

Related posts

Leave a Comment