ഉള്ളം തകർന്ന് ബി​ഗ് ഖാൻ ആർതർ ജയിലിൽ, മകനെ കണ്ട് വിങ്ങിപ്പൊട്ടി


മുംബൈ: ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചതേയല്ല, ആ അച്ഛനും മകനും. മുംബൈ ന​ഗരത്തിന്റെ മാത്രമല്ല,ലോകപ്രശസ്തമായ ബോളിവുഡ് വെള്ളിവെളിച്ചത്തിന്റെ പ്രഭയാണ് ഇന്ന് രാവിലെ ആർതർ റോഡ് ജയിലിൽ തെല്ലൊന്നു മങ്ങിയത്. ആറായിരം ചതുരശ്ര അടി വിസ്തീർണമുള്ള കൂറ്റൻ മാളികയിൽ പട്ടുമെത്തയിലുറങ്ങിയിരുന്ന മകൻ ആര്യൻഖാൻ ആർതർ ജെയിലിൽ സാധാരണ തടവുകാർക്കൊപ്പം വെറുംതറയിൽ അന്തിയുറങ്ങുന്നതിന്റെ ഉറക്കച്ചവടോടെ പിതാവ് ഷാരൂഖ് ഖാനെ സെല്ലിനു പുറത്തു കണ്ടപ്പോൾ അക്ഷരാർഥത്തിൽ വിങ്ങിപ്പൊട്ടി.


മകനെ ആശ്വസിപ്പിച്ചും എല്ലാ പിന്തുണയും വാ​ഗ്ദാനം നൽകിയും ഷാരൂഖാൻ ഒപ്പം നിന്നു. കോടികളുടെ മയക്ക്മരുന്ന് ഇടപാടിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ആര്യൻഖാൻ ഒരു മുന്നറിയിപ്പാണ്. പട്ടം പൊട്ടിച്ചു പറക്കുന്ന എല്ലാ മക്കൾക്കുമുള്ള മുന്നറിയിപ്പ്. എത്രപണവും സ്വാധീനവുമുണ്ടെങ്കിലും നിയമത്തിന്റെ പിടിവീണു പോയാൽ പെട്ടെന്നൊന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന അതിശക്തമായ മുന്നറിയിപ്പ്.:


മുംബൈയിലെ ഏറ്റവും മുന്തിയ ആഡംബരക്കപ്പൽ കൊർഡേലിയയിലെ ആർഭാട വിരുന്നിനിടെയാണ് കഴിഞ്ഞ മൂന്നാം തീയതി ആര്യൻ ഖാനെയും സുഹൃത്തുക്കളായ ഏഴു പേരെയും ആന്റി നർക്കോട്ടിക് ബ്യൂറോയിലെ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കപ്പെട്ട ആര്യനെ പ്രത്യേക കോടതി റിമാൻഡ് ചെയ്തു. മൂന്നു തവണ ഹാജരാക്കിയെങ്കിലും പ്രത്യേക കോടതി ജാമ്യം നിഷേധിച്ചു. ഇന്നലെ ജാമ്യം കിട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തുടർന്നാണ് ഇന്നു രാവിലെ ഒൻപത് മണിയോടെ ഷാരൂഖാൻ ആർതർ റോഡ് ജെയിലിലെത്തി മകൻ ആര്യൻ ഖാനെ കണ്ടത്. സൗത്ത് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന പൈൻ ആർട്സിൽ ബിരുദം നേടിയിട്ടുള്ള ആര്യൻ ഖാൻ ഡബിം​ഗ്, സൗണ്ട് എൻജിനീയറിം​ഗ് രം​ഗത്ത് ബോളിവുഡിൽ ഏറെ തിരക്കുള്ള താരമാണ്. അദ്ദേഹത്തിന്റെ മോചനത്തിനു മുംബൈയിലെ വ്യാവസായിക, ചലച്ചിത്ര, രാഷ്‌ട്രീയ രം​ഗത്തെ പ്രമുഖരെല്ലാം രം​ഗത്തുണ്ടെങ്കിലും തെളിവുകൾ ശക്തമായതിനാൽ ജാമ്യം കിട്ടുന്നില്ല.

Related posts

Leave a Comment