chennai
ഷാർജ-ട്രിച്ചി വിമാനം തകരാറിൽ ; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ
തിരുച്ചിറപ്പള്ളി : ട്രിച്ചി വിമാനത്താവളത്തിൽ ആശങ്ക. ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണം. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.
chennai
വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. 2026 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് എതിരെ നിന്നാലും ഡിഎംകെ മാത്രമേ വിജയിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 27ന് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെയെയും ബിജെപിയെയും വിജയ് പരോക്ഷമായി വിമര്‍ശിച്ചിരുന്നു. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന ഒരു കൂട്ടരും കുടുംബമായി തമിഴ്‌നാടിനെ കൊള്ളയടിക്കുന്നവരുമാണ് ടിവികെയുടെ എതിരാളികളെന്നായിരുന്നു പരാമര്‍ശം. എ ടീം – ബി ടീം ആരോപണങ്ങള്‍ ഉന്നയിച്ച് തങ്ങളെ താഴെയിറക്കാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിവികെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
അന്നുമുതല്‍, തമിഴ്നാട്ടിലെ നേതാക്കള്‍, പ്രത്യേകിച്ച് ഡിഎംകെയില്‍ നിന്നുള്ളവര്‍ വിജയ്യുടെ പ്രസംഗത്തിന് മറുപടി നല്‍കിക്കൊണ്ടേയിരുന്നു. ”നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങളെ എതിര്‍ക്കാന്‍ ആര് തീരുമാനിച്ചാലും അവര്‍ ഏത് സഖ്യമുണ്ടാക്കിയാലും ഏത് ദിശയില്‍ നിന്ന് വന്നാലും അത് ഡല്‍ഹിയായാലും പ്രാദേശികമായാലും ഡിഎംകെ വിജയിക്കും” ഉദയനിധി പറഞ്ഞു. വിജയുമായി ദീര്‍ഘകാല സൗഹൃദമുള്ള ഉദയനിധി ടിവികെ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ”വര്‍ഷങ്ങളായി വിജയ് എന്റെ സുഹൃത്താണ്. കുട്ടിക്കാലം മുതലെ അറിയാം. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമയില്‍ അദ്ദേഹത്തെ അവതരിപ്പിച്ചു. ഈ പുതിയ സംരംഭത്തില്‍ അദ്ദേഹം വിജയിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു” ഉദയനിധി കൂട്ടിച്ചേര്‍ത്തു.
വിജയുടെ രാഷ്ട്രീയ പ്രസംഗത്തിന് ശേഷം അതിനോടുള്ള പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അതിനെ പ്രത്യയശാസ്ത്രങ്ങളുടെ മിശ്രിതമാണെന്നാണ് വിശേഷിപ്പിച്ചത്. ടിവികെ ഡിഎംകെയുടെ വോട്ട് ഷെയറിനെ ബാധിക്കില്ലെന്ന് മകന്‍ കാര്‍ത്തി ചിദംബരവും പറഞ്ഞു. തമിഴ്നാട് നിയമസഭാ സ്പീക്കര്‍ എം. അപ്പാവു ആകട്ടെ ബിജെപിക്ക് വേണ്ടിയുള്ള രജനികാന്തിന്റെ പകരക്കാരനാണ് വിജയ് എന്നാണ് പറഞ്ഞത്.
chennai
നടന്‍ വിജയ്‌ക്കെതിരെ സ്റ്റാലിന്‍
ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്ത്. ചെന്നൈയിലെ കൊളത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ വിജയുടെ ആരോപണത്തെ വിമര്‍ശിച്ചത്.
ഞായറാഴ്ച നടന്ന അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ 26 പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. പാര്‍ട്ടി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, ‘നീറ്റ്’ എന്നിവയെ എതിര്‍ത്തു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാതെ കുറച്ചുപേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്നും യോഗത്തില്‍ വിജയ് പറഞ്ഞിരുന്നു. ഡി.എം.കെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കള്ളം നിറഞ്ഞതാണെന്നും അധികാരം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ ആരോപണങ്ങള്‍ സ്റ്റാലിന്‍ നിരസിക്കുകയും മിക്ക തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നിറവേറ്റിയെന്നും പറഞ്ഞു. പുതിയ പാര്‍ട്ടികള്‍ തുടങ്ങുന്നവര്‍ ഡി.എം.കെയുടെ നാശമാണ് ആഗ്രഹിക്കുന്നതെന്നും, വിമര്‍ശനങ്ങളെക്കുറിച്ച് താന്‍ കാര്യമാക്കുന്നില്ല, അനാവശ്യമായി ആരോടും പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
chennai
കൊക്കെയ്ൻ കടത്ത്; തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റിൽ. മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുൺ ആണ് ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയൻ പൗരന്മാരായ രണ്ട് പേർക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. 40കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാൻ, 39കാരനായ ജോൺ എസി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. 3.8 ഗ്രാം കൊക്കെയ്നാണ് ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തിയത്. സിന്തറ്റിക് ലഹരി മരുന്ന് വിൽപനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റർ ചെന്നൈ പൊലീസ് വിശദമാക്കുന്നത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login