അക്ഷരോത്സവ ലഹരിയിൽ ഷാർജ ; അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കമായി


നാൽപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള  ഷാർജ എക്‌സ്‌പോ സെൻററിൽ ആരംഭിച്ചു. ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തമേള നവംബർ  13 വരെ നീണ്ടു നിൽക്കും. എല്ലായ്പ്പോഴും ഒരു ശരിയായ പുസ്തകം ഉണ്ട് എന്ന ആശയത്തിൻറെ അടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) ആണ് സംഘാടകർ. സ്പെയിനാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം.
ശിൽപശാലകൾ, നാടകം, നൃത്തം, സംഗീത പരിപാടികൾ, ലോകത്തെ പ്രമുഖ സാഹിത്യകാരൻമാരായ നൊബേൽ സമ്മാന ജേതാവ് അബ്ദുൾറസാഖ് ഗുർന, ജ്ഞാനപീഠ അവാർഡ് ജേതാവ് അമിതാവ് ഘോഷ് എന്നിവരുടെ പ്രഭാഷണങ്ങൾ എന്നിവയും  11 ദിവസത്തെ പരിപാടിയിൽ ഉൾപ്പെടുന്നു.83 രാജ്യങ്ങളിൽ നിന്നുള്ള 1,632 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്.  15 ദശലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.
 ഇന്ത്യയിൽ നിന്നു അമിതാവ് ഘോഷ്, ചേതൻ ഭഗത്, കേരളത്തിൽ നിന്ന് സന്തോഷ് ജോർജ് കുളങ്ങര, പി.എഫ്.മാത്യൂസ് തുടങ്ങിയവരും പങ്കെടുക്കും. പൊതുജനങ്ങൾക്ക്  സൗജന്യ പ്രവേശനത്തിനായി വെള്ളിയാഴ്ച്ചകളിൽ വൈകിട്ട് നാലു മുതൽ രാത്രി 10 വരെയും മറ്റുദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും  ഷാർജ ഇൻറർനാഷണൽ ബുക് ഫെയർ എന്ന വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.

Related posts

Leave a Comment