ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ വി.കെ.പി മുരളിധരൻ അന്തരിച്ചു

ദുബായ്: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്ററും ,കോൺഗ്രസ് നേതാവുമായ തൃശൂർ സ്വദേശി വി.കെ.പി മുരളിധരൻ (62) അന്തരിച്ചു. കൊവിഡിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി ദുബായിൽ ആശുപത്രിയിലായിരുന്നു. സംസ്കാര വിവരം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗമാണ്. തുടർച്ചയായി മൂന്ന് വർഷത്തോളം ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓഡിറ്ററായി വിജയിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ച വ്യക്തിയാണ്. റീനയാണ് ഭാര്യ. മംമ്ത ലക്ഷ്മി, ശീതൾ എന്നിവർ മക്കളാണ്.

കൊവിഡ് രോഗത്തിന് ശേഷം കഴിഞ്ഞ പത്തു ദിവസമായി ചികിത്സയിലായിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്. ഇപ്പോൾ തൃശൂർ നഗരത്തിൽ ചെമ്പുക്കാവിലാണ് വീട് വെച്ചിട്ടുളള്ളത്. മഹാത്മ ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ (എം.ജി.സി.എഫ് ) എന്ന കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് ക്കാലത്തും ജനകീയത നിലനിർത്തിയ വ്യക്തിത്വമായിരുന്നു മുരളീധരൻ.

Related posts

Leave a Comment