പിതാവിൻറെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ രണ്ട് മലയാളി വിദ്യാർഥികൾ ഷാർജാ പൊലീസിൽ

ഷാർജാ: പിതാവിൻറെ കാമുകി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ രണ്ട് മലയാളി വിദ്യാർഥികൾ ഷാർജയിൽ പൊലീസിൽ അഭയം തേടി. നാട്ടിലുള്ള ഉമ്മയുടെ അരികിലെത്താൻ സഹായം ആവശ്യപ്പെട്ടാണ് ഇവർ പൊലീസിനെ സമീപിച്ചത്. ഷാർജയിൽ ജനിച്ചുവളർന്ന വിദ്യാർഥികളിൽ ഒരാൾക്ക് 17 വയസും മറ്റൊരാൾക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതാവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോൾ നാട്ടിലാണ് താമസം.

മാതാവിന്റെ സഹോദരിയാണ് പിതാവിന്റെ കാമുകി. ഇവർ നിരന്തരമായി കുട്ടികളെ ദ്രോഹിക്കാറുണ്ടെന്നും കുട്ടികൾ പറയുന്നു. എന്നാൽ, നാലുവർഷമായി വിസയില്ലാതെ കഴിയുന്ന ഇവർക്ക് നാട്ടിലേക്ക് പോകാൻ 60,000 ദിർഹത്തോളം പിഴയടക്കേണ്ടതാണ്. വർഷങ്ങളായി ഇവരുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. പൊലീസിൻറെ നിർദേശപ്രകാരം സാമൂഹിക പ്രവർത്തകുടെ സംരക്ഷണയിലാണ് വിദ്യാർത്ഥികളിപ്പോൾ.ഒരാളുടെ പഠനം എട്ടാംക്ലാസിൽ മുടങ്ങി. മറ്റൊരാളുടേത് അഞ്ചാം ക്ലാസിൽ മുടങ്ങി കിടക്കുന്നു. നാലുവർഷമായി വിസയില്ല, പാസ്പോർട്ടും കാലാവധി തീരാറായി. ചുട്ടുപൊള്ളുന്ന ഈ വേനൽകാലത്ത് എസി പോലും ഇല്ലാത്ത മുറിയിലാണ് പിതാവ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. രോഗങ്ങൾ അലട്ടുന്ന കുട്ടികൾക്ക് ചികിത്സ കിട്ടാറില്ല. ദുരിതങ്ങൾക്ക് പുറമെ പീഡനം കൂടി സഹിക്കാതായതോടെയാണ് ഇവർ പൊലീസിനെ സമീപിച്ചത്.

ഇവരുടെ പാസ്പോർട്ടും മറ്റു രേഖകളും ഹാജരാക്കാൻ പൊലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിനൊപ്പം പോകാൻ വിസമ്മതിച്ചതിനാൽ പൊലീസ് ഷാർജ ഇന്ത്യൻ അസോസിയേഷൻറെയും ചൈൽഡ് പ്രൊട്ടക്ഷൻ ടീമിൻറെയും പ്രവർത്തകരെയാണ് കുട്ടികളെ ഏൽപിച്ചിരിക്കുന്നത്.

Related posts

Leave a Comment