കാത്തിരിപ്പിന് വിരാമം, വിസിറ്റിംഗ് വിസയിൽ ഇനി ഷാർജയിൽ നേരിട്ട് വന്നിറങ്ങാം.

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഇ-വിസ ഉടമകൾക്ക് ഇപ്പോൾ ഷാർജയിലേക്ക് നേരിട്ടുള്ള യാത്ര അനുമതിയുമിയുണ്ടന്ന് എയർ അറേബ്യ വെബ്‌സൈറ്റിൽ അറിയിച്ചു.

കോവിഡ് വാക്സിനേഷൻ ഉള്ളവർക്ക്  ഷാർജയിലേക്ക് യാത്രചെയ്യാൻ കഴിയും എന്ന്, എയർലൈന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പറയുന്നു.

ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ഷാർജയിലേക്ക് താമസ, ടൂറിസ്റ്റ്, തൊഴിൽ ഇ-വിസക്ക് അടുത്തിടെ അപേക്ഷിച്ച എല്ലാ യാത്രക്കാർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് മുൻകൂർ അനുമതിയോ രജിസ്ട്രേഷനോ ആവശ്യമില്ല എന്നും നേരിട്ട് എത്തിച്ചേരാം എന്നും എയർലൈൻ അറിയിച്ചു.

Related posts

Leave a Comment