Connect with us
,KIJU

National

ഇന്ത്യയില്‍ ഉടനീളം ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം കുറയുകയാണെന്ന് ശരത് പവാര്‍

Avatar

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉടനീളം ബിജെപിയുടെ രാഷ്ട്രീയ സ്വാധീനം കുറയുകയാണെന്ന് അവകാശപ്പെട്ട് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്ത്.മുംബൈയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ബിജെപിയുമായി അണിനിരക്കുന്ന രാഷ്ട്രീയ സ്ഥാപനങ്ങളെയോ നേതാക്കളെയോ പിന്തുണയ്ക്കാന്‍ വ്യക്തികള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വാദിച്ചു.ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുമായി ഈ രാജ്യത്തെ ജനങ്ങള്‍ യോജിക്കുന്നില്ല. ഈ വികാരം രാജ്യത്തെയാകെ മറികടക്കുന്നതാണ്. ദേശീയ ഭൂപടത്തിലേക്ക് നോക്കിയാല്‍ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനവും ബി.ജെ.പി ഭരിക്കുന്നില്ലെന്നും പവാര്‍ ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

രേവന്ത് റെഡ്ഡിയു‌ടെ സത്യപ്രതിജ്ഞ ഇന്ന്: സോണിയയും രാഹുലും പങ്കെടുക്കും

Published

on

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ഇന്നു ചുമതലയേൽക്കുന്ന രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡിയാകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നത്.

കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി ദയനീയ പരാജയം നേരിടുകയും 39 സീറ്റുകൾ മാത്രം നേടുകയും ചെയ്തു. ഡിസംബർ മൂന്നിന് വോട്ടെണ്ണൽ അവസാനിക്കുന്നതിന് മുമ്പ് തന്നെ കെസിആർ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് നേതാക്കളുടെ ഒരു സംഘം തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനെ കണ്ടു.

Advertisement
inner ad

തെലങ്കാന മുഖ്യമന്ത്രി എന്ന നിലയിൽ, കോൺഗ്രസ് പാർട്ടി പ്രചാരണ വേളയിൽ ആറ് ഉറപ്പുകളാണ് രേവന്ത് റെഡ്ഡി ജനങ്ങൾക്കു നൽകിയത്. ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കർഷകർക്കും കുടിയാൻ കർഷകർക്കും പ്രതിവർഷം 15,000 രൂപ, എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തെലങ്കാന സമര പോരാളികൾക്ക് 250 ചതുരശ്ര യാർഡ് പ്ലോട്ടുകൾ അനുവദിക്കൽ എന്നിവയും ഈ ഉറപ്പുകളിൽ ഉൾപ്പെടുന്നു. ഇതെല്ലാം സമയ ബന്ധിതമായി നടപ്പാക്കുമെന്ന് രേവന്ത് റെഡ്ഡി മാധ്യമങ്ങളോടു പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

അമിത്ഷായെ തള്ളി ഡോ. ഫറൂഖ് അബ്ദുള്ള, പൂഞ്ചും രജൗറിയും തിരികെ കിട്ടിയത് നെഹ്റുവിന്റെ ഇടപെടൽ കൊണ്ട്

Published

on

ന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏറ്റുമുട്ടൽ നിർത്തിയതു കൊണ്ടാണ് ഇന്ത്യയുടെ പൂഞ്ചും രജൗരിയും സംരക്ഷിക്കാൻ സൈന്യത്തിന് കഴിഞ്ഞതെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫറൂഖ് അബ്ദുള്ള. അല്ലായിരുന്നെങ്കിൽ ഈ പ്രദേശങ്ങളും ഇന്ത്യക്ക് നഷ്ടമാകുമായിരുന്നു. വിഷയം യുഎന്നിന് വിടാൻ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും നിർദ്ദേശിച്ചിരുന്നുവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണം നെഹ്റുവാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷായുടെ വാദങ്ങളും ഫറൂഖ് അബ്ദുള്ള തള്ളി .
ജമ്മു കശ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെയാണ് അമിത് ഷായുടെ വിവാദ പരാമർശങ്ങൾ. പാക് അധീന കശ്മീർ നെഹ്റുവിന്റെ അബദ്ധമെന്നാണ് അമിത് ഷാ വിമർശിച്ചത്. ജമ്മു കശ്മീർ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യുമെന്നടക്കം വ്യവസ്ഥകളുള്ള ബിൽ, ലോക്സഭയിൽ ഭരണപക്ഷത്തിന്റെ പിന്തുണയോടെ പാസായി.
അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

Continue Reading

Featured

പൂച്ചയെപ്പോലെ വീണ്ടും
നാലുകാലിൽവീണ് ബി.ജെ.പി

Published

on

  • നിരീക്ഷകൻ
    ഗോപിനാഥ് മഠത്തിൽ

ഇന്ത്യൻരാഷ്ട്രീയത്തിൽ മലർന്നുവീഴാതെ, പല അഭ്യാസങ്ങൾ കാട്ടി നാലുകാലിൽ കമഴ്ന്നുവീഴുന്ന പൂച്ചയാണ് ബി.ജെ.പി എന്ന് ഒരിക്കൽക്കൂടി തെളിയിച്ച സംസ്ഥാന തെരഞ്ഞെടുപ്പുകളാണ് അടുത്തകാലത്ത് നടന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം എന്നീ അഞ്ചുസംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി ഭരണവാതിൽ തുറന്നുകഴിഞ്ഞു. ഛത്തീസ്ഗഢിൽ കോൺഗ്രസ്സിന് ഒപ്പത്തിനൊപ്പം നിന്നു ബി.ജെ.പി. നേരിയ മുൻതൂക്കത്തോടെ ഭരണത്തിലെത്താനുള്ള സാധ്യതയുമുണ്ട്. തെലങ്കാനയിൽ കെ. ചന്ദ്രശേഖരറാവുവിൻറെ നേതൃത്വത്തിലുള്ള ബി.ആർ.എസ്. ഹാട്രിക് വിജയം നേടാൻ കൊതിച്ചെങ്കിലും ആ സ്വപ്നത്തെ തകർക്കാൻ കോൺഗ്രസ്സിനു കഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോൾ ഹിന്ദി ബെൽറ്റിൽ ബി.ജെ.പിക്ക് അനുകൂലമായ ചെറിയൊരു തിരയിളക്കം കാണാൻ കഴിയുന്നുവെന്നാണ് മാധ്യമഭാഷ്യം. എങ്കിലും ചില വസ്തുതകളെ അംഗീകരിക്കാതെയും പറയാതെയും തരമില്ല. രാജസ്ഥാനിൽ കോൺഗ്രസ്സിനു ഭരണം നഷ്ടപ്പെട്ടത് അശോക്ഗെഹ്ലോത്തും സച്ചിൻപൈലറ്റും തമ്മിലുള്ള അധികാരത്തർക്കത്തിൻറെ ഫലമാണ്. അത് ഒഴിവാക്കിയിരുന്നെല്ലെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ്സിന് തുടർഭരണം ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. പാർട്ടിക്ക് അതീതമായി വ്യക്തികൾ വളരുമ്പോഴുണ്ടാകുന്ന ദുരന്താന്തരീക്ഷമാണ് രാജസ്ഥാനിൽ കോൺഗ്രസ്സ് ഭരണം നഷ്ടപ്പെടാൻ കാരണം. ഗെഹ്ലോത്തും പൈലറ്റും മാനസികവൈരം ഒഴിവാക്കി പരസ്പരധാരണയോടെ ഒരുമിച്ചു നീങ്ങിയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ കോൺഗ്രസ്സ് അംഗങ്ങളെ പാർലമെൻറിൽ അയയ്ക്കാൻ കഴിയും. തർക്കം വീണ്ടും തർക്കമായി അവശേഷിച്ചാൽ അത് ബി.ജെ.പിക്ക് കൂടുതൽ കരുത്തുപകരാൻ കാരണമാവുകയും ചെയ്യും. ഭരണം സുതാര്യവും സമസ്തമേഖലയിലും കൈയൊപ്പു ചാർത്തുന്നതുമായിരിക്കണം. അതനുസരിച്ച് ഭരണത്തെളിച്ചം ആദിവാസി മേഖലയിൽ വ്യാപിക്കാൻ കഴിയാത്തതാണ് ഛത്തീസ്ഗഢിലെ ഭൂപേഷ്ബാഗൽ സർക്കാരിൻറെ ഭരണപരാജയത്തിന് കാരണം. ആ മേഖലയിൽ ഭരണവിരുദ്ധവികാരം സൃഷ്ടിക്കാൻ ബി.ജെ.പിക്ക് തന്ത്രപൂർവ്വം കഴിഞ്ഞു. അതാണ് നേരിയ മാർജിനെങ്കിലും ബി.ജെ.പി.യെ അധികാരത്തിലെത്തിച്ച പ്രധാനഘടകം. അതുതന്നെയാണ് മധ്യപ്രദേശിലും സംഭവിച്ചത്. മധ്യപ്രദേശിലെ ആദിവാസി മേഖലകൾ കൂടുതൽ പിന്തുണച്ചത് ബി.ജെ.പിയെയായിരുന്നു. അത് കമൽനാഥ് എന്ന രാഷ്ട്രീയക്കാരൻറെയും മുഖ്യമന്ത്രിയുടെയും പാളിച്ചയായി ഒരുപോലെ പരിണമിക്കുകയായിരുന്നു. ചത്തീസ്ഗഢിൽ ഡോ. രമൺസിംഗും മധ്യപ്രദേശിൽ ശിവരാജ്സിംഗ് ചൗഹാനും ബി.ജെ.പി മുഖ്യമന്ത്രിമാരാകാനുള്ള സാധ്യതയുണ്ട്. രാജസ്ഥാനിൽ മുൻ ബി.ജെ.പി മുഖ്യമന്ത്രി വിജയരാജ് സിന്ധ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നറിയുന്നു.
കോൺഗ്രസ്സിന് തെരഞ്ഞെടുപ്പുഫലം ആശ്വാസമായി മാറിയത് തെലങ്കാനയിലാണ്. ഹാട്രിക് വിജയം കൊതിച്ച ബി.ആർ.എസ്. മുഖ്യമന്ത്രിയായ കെ. ചന്ദ്രശേഖരറാവുവിൻറെ സ്വപ്നങ്ങളെ തർത്തുകൊണ്ടാണ് കോൺഗ്രസ് വമ്പിച്ച വിജയം കൊയ്തത്. തുടരധികാരം ഒരാളെ എത്രമാത്രം ദുഷിപ്പിക്കും എന്നതിന് മികച്ച തെളിവായിരുന്നു കെ.സി.ആർ. അധികാരത്തിൻറെ മികച്ച ഇടങ്ങളിൽ ബന്ധുക്കളെ തിരുകിക്കയറ്റാനുള്ള ബോധപൂർവ്വമായ ശ്രമം തന്നിഷ്ടപ്രകാരം നടത്തിയ ഭരണാധികാരിയായിരുന്നു ചന്ദ്രശേഖരറാവു. തെലങ്കാന സംസ്ഥാന രൂപീകരണത്തിനുവേണ്ടി കോൺഗ്രസ്സുമായി തികഞ്ഞ സൗഹാർദ്ദം പുലർത്തിയ അദ്ദേഹം പിൽക്കാല രാഷ്ട്രീയത്തിൽ കോൺഗ്രസ് വിരുദ്ധ നിലപാടുകളായിരുന്നു കൈക്കൊണ്ടിരുന്നത്. മൻമോഹൻസിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ചന്ദ്രശേഖരറാവുവിൻറെ സമ്മർദ്ദപ്രകാരം തെലങ്കാന സംസ്ഥാനം ജന്മം കൊള്ളുന്നത്. അതിനുശേഷം കെ.സി.ആർ. കൈക്കൊണ്ട നിലപാടുകളെല്ലാം കോൺഗ്രസ്സുമായി നിലനിർത്തിയിരുന്ന ധാരണകളെ തകിടം മറിക്കുന്നതായിരുന്നു. അതിൻറെ ഫലമായി തെലങ്കാനയ്ക്കൊപ്പം ആന്ധ്രപ്രദേശും കോൺഗ്രസ്സിനെ കൈവിട്ടു. അതിനുള്ള ഒരു മധുരപ്രതികാരമാണ് ഇപ്പോഴത്തെ കോൺഗ്രസ്സിൻറെ വിജയം. ചില കണക്കുകൂട്ടലുകൾ അനുകൂലമാകുമ്പോൾ അത് നന്നായിരുന്നുവെന്നും പിഴയ്ക്കുമ്പോൾ അങ്ങനെയല്ല ഇങ്ങനെയായിരുന്നെങ്കിൽ നന്നായിരുന്നേനെയെന്നു പറയുന്നത് മനുഷ്യസഹജമാണ്. പക്ഷേ ഇവിടെ ‘ഇന്ത്യ’ എന്ന മുന്നണിയുടെ സകല കണക്കുകൂട്ടലുകളെയും കടപുഴക്കിക്കൊണ്ടാണ് ബി.ജെ.പി അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിർണ്ണായക സ്വാധീനം നേടിയത്. ഏതുമുന്നണിയായാലും അത് സ്വാർത്ഥതയുടെ കൂട്ടായ്മയ്ക്കപ്പുറം ജനപക്ഷത്തു നിന്നുള്ള മാറ്റത്തിനു വേണ്ടിയുള്ള, ഒരേ ഹൃദയത്തോടുള്ള സംഘടിത ശ്രമമാകുമ്പോഴെ ലക്ഷ്യത്തെ വേധിക്കുകയുള്ളൂ. ഇന്ത്യ മുന്നണിയെ ഈ സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ ഫലം വെച്ച് ഉചിതമായ തീരുമാനത്തോടെ ആസൂത്രണത്തോടെ എങ്ങനെ ലോക്സഭാ ഇലക്ഷനിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് അതിൻറെ നേതാക്കൾ ചിന്തിക്കേണ്ട സമയമാണിത്. അതിനുള്ള മനഃസ്ഥൈര്യവും മനോധൈര്യവും അവർക്കുണ്ടാകാൻ പ്രാർത്ഥിക്കാം.

വാൽക്കഷണം:
എം.എൻ.കാരശ്ശേരിയുടെ ഒരു പ്രസ്താവന അടുത്തിടെ കണ്ടു. കേരള സർക്കാർ ഇപ്പോൾ നിലനിൽക്കുന്നത് അടിക്കുന്ന മദ്യത്തിലും അടിക്കാത്ത ലോട്ടറിയിലുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അടിക്കാത്ത ലോട്ടറിയെപ്പറ്റിയാണ്. ഒരിക്കൽ നടന്നുപോകും വഴി യാദൃച്ഛികമായി ഒരു ലോട്ടറി വിൽപ്പനക്കാരനിൽ നിന്നു കേട്ട വാക്കുകൾ ഇതാണ്: ഞാൻ ഇരുന്നൂറ്റമ്പത് ലോട്ടറിയെടുത്തു. അതിൽ ഒന്നിൽപ്പോലും നൂറു രൂപപോലുമടിച്ചില്ല. അടുത്ത ദിവസം വിൽക്കേണ്ട ലോട്ടറിയുമായി എത്തിയ പ്രധാന ഏജൻറിനോടാണ് ചില്ലറ ലോട്ടറി വിൽപ്പനക്കാരൻറെ പരിഭവം. പരിഭവം പറഞ്ഞയാൾ മുൻപ് ഒരു മരം കയറ്റത്തൊഴിലാളിയായിരുന്നു. അതിന് ശരീരം വഴങ്ങാത്തതുകൊണ്ടാണ് ഈ പണിക്കിറങ്ങിയത്. അപ്പോൾ എൻറെ ചെറിയ ബുദ്ധിയിൽ തോന്നിയ കാര്യം വിൽപ്പനയ്ക്ക് അയയ്ക്കാത്ത ടിക്കറ്റുകളുടെ നമ്പരുകൾ വച്ചാണോ ഇവർ ടിവിയിൽ ചക്രം കറക്കിക്കാണിക്കുന്നതെന്നാണ്. കാരണം ഒന്നാമത് സർക്കാർ പണമില്ലാതെ ചക്രശ്വാസം വലിക്കുന്നു, മറ്റൊന്ന് ഇത് നിർമ്മിതബുദ്ധിയുടെ കാലമാണ് ഇതും ഇതിനപ്പുറവും കാട്ടി ജനങ്ങളെ പറ്റിക്കുകയും ചെയ്യാം. സത്യം ആരറിയുന്നു?
*

Advertisement
inner ad
Continue Reading

Featured