ശാന്തിഗിരി നവപൂജിതം 11ന് ; ഗവർണർ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : പോത്തൻകോട് ശാന്തിഗിരിയിലെ നവപൂജിതം ആഘോഷങ്ങൾ 11-ന് ആരംഭിക്കും. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും നവപൂജിതം ആഘോഷങ്ങള്‍ നടക്കുക. രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയോടെ നവപൂജിതം ആഘോഷങ്ങള്‍ ആരംഭിക്കും. ആറിന് പ്രധാന ചടങ്ങായ ധ്വജം ഉയര്‍ത്തല്‍ നടക്കും. തുടര്‍ന്ന് ആശ്രമം ചടങ്ങുകള്‍. 11ന് ആശ്രമത്തിലെത്തുന്ന ഗവര്‍ണര്‍ പുഷ്പസമര്‍പ്പണം നടത്തിയ ശേഷമാകും സമ്മേളനം ഉദ്ഘാടനം ചെയ്യുക. മന്ത്രി ജിആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍എന്നിവര്‍ വിവിധസമയങ്ങളില്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ഇതേസമയം ന്യൂയോര്‍ക്ക്, മെക്സിക്കോ, ടോക്യോ, നേപ്പാള്‍, കൊളമ്പോ, ഖത്തര്‍, ബഹറിന്‍, ഒമാന്‍, അബുദാബി, അജ്മാന്‍, ദുബൈ,ഷാര്‍ജ,കുവൈറ്റ്, മോസ്ക്കോ, കോലാലമ്പൂര്‍, മലേഷ്യ, സിങ്കപൂര്‍, ന്യൂഡല്‍ഹി, മുബൈ, അഹമ്മദാബാദ്, ഗോഹാട്ടി, അരുണാചല്‍പ്രദേശ്, ചെന്നൈ, മധുര, കോയമ്പത്തൂര്‍, കന്യാകുമാരി തുടങ്ങി 95 കേന്ദ്രങ്ങളിലും ഇതേദിവസം നവപൂജിതം ആഘോഷങ്ങള്‍‍ നടക്കും.

Related posts

Leave a Comment